രാജ്യചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി: പ്രതിയായ മുൻ സർക്കാർ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി ചൈന

ബീജിങ്: രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കേസിലുൾപ്പെട്ട മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ വധശിക്ഷ നടപ്പിലാക്കി ചൈന. ലി ജിൻപിംഗ് (64) എന്ന നോർത്ത് ഇന്നർ മംഗോളിയ ഓട്ടോണമസ് പ്രവിശ്യയിലെ ഉദ്യോഗസ്ഥനെയാണ് ചൈന തൂക്കിലേറ്റിയത്. അനധികൃതമായി 421 മില്ല്യൺ അമേരിക്കൻ ഡോളർ സമ്പാദിച്ചെന്ന കേസിലെ ശിക്ഷയാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹോഹോട്ട് സാമ്പത്തിക സാങ്കേതികവികസന മേഖലയുടെ മുൻ വർക്കിംഗ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ലീയുടെ വധശിക്ഷ 2022 സെപ്റ്റംബറിലാണ് പുറപ്പെടുവിച്ചത്. ഇത് 2024 ഓഗസ്റ്റിൽ അപ്പീലിൽ സ്ഥിരീകരിക്കുകയും ചെയ്തു. സുപ്രീം പീപ്പിൾസ് കോടതിയുടെ അംഗീകാരത്തെ തുടർന്നാണ് ചൊവ്വാഴ്ച ലീയുടെ വധശിക്ഷ നടപ്പാക്കിയത്. ഇന്നർ മംഗോളിയയിലെ ഒരു കോടതിയാണ് വിധി നടപ്പാക്കിയതെന്ന് സർക്കാർ നടത്തുന്ന സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Source link