കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ബഹ്‌റിനിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. സുരക്ഷ സംബന്ധിച്ച് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചത്. വിമാനം നെടുമ്പാശേരിയിൽ തന്നെ സുരക്ഷിതമായി ലാൻഡ് ചെയ്തു. 107 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാവിലെ 10.45ന് പുറപ്പെട്ട വിമാനം ഉടൻ തിരിച്ചുവിളിക്കുകയായിരുന്നു.
Source link