പാഠപുസ്തകങ്ങളുടെ വില 20 ശതമാനം കുറയും; ഫ്ലിപ്കാർട്ടും ആമസോണുമായി ധാരണാപത്രം ഒപ്പിട്ട് എൻസിഇആർടി

പാഠപുസ്തകങ്ങളുടെ വില 20 ശതമാനം കുറയും; ഫ്ലിപ്കാർട്ടും ആമസോണുമായി ധാരണാപത്രം ഒപ്പിട്ട് എൻസിഇആർടി – NCERT Textbook Prices Slashed by 20% for Classes 9-12 | NCERT | Text Book Price | Amazon | Flipcart | Latest News | Manorama Online News

പാഠപുസ്തകങ്ങളുടെ വില 20 ശതമാനം കുറയും; ഫ്ലിപ്കാർട്ടും ആമസോണുമായി ധാരണാപത്രം ഒപ്പിട്ട് എൻസിഇആർടി

ഓൺലൈൻ ഡെസ്ക്

Published: December 17 , 2024 04:54 PM IST

1 minute Read

Representative image. Photo Credit : PradeepGaurs/iStock.

ന്യൂഡൽഹി∙ എൻസിഇആർടിയുടെ 9 മുതൽ 12 വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വില 20 ശതമാനം കുറച്ചു. പുസ്തകങ്ങളുടെ വിലക്കുറവ് വരുന്ന അധ്യയന വർഷം മുതൽ നിലവിൽ വരും. എന്നാൽ 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ കോപ്പി ഒന്നിന് 65 രൂപ നിരക്കിൽ വിൽക്കുന്നത് തുടരും. 

പുതുക്കിയ നിരക്കിൽ ഫ്ലിപ്കാർട്ടും ആമസോണുമായി എൻസിഇആർടി ധാരണാപത്രം ഒപ്പുവച്ചു. ഈ പ്ലാറ്റ്‌ഫോമുകളിലൂടെ ഗ്രാമങ്ങളിൽ പോലും കുറഞ്ഞ നിരക്കിൽ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നാണ് അധികൃതർ അറിയിച്ചു. ഓരോ വർഷവും 300 ടൈറ്റിലുകളിലായി ഏകദേശം 4-5 കോടി പാഠപുസ്തകങ്ങളാണ് എൻസിഇആർടി അച്ചടിക്കുന്നത്. അടുത്ത അധ്യയന വർഷത്തോടെ ഏകദേശം 15 കോടി പുസ്തകങ്ങൾ അച്ചടിക്കാനാണ് എൻസിഇആർടി പദ്ധതിയിട്ടിരിക്കുന്നത്.

English Summary:
NCERT textbook prices reduced: The 20% price reduction for classes 9-12 will be implemented next academic year, with distribution through Flipkart and Amazon.

5us8tqa2nb7vtrak5adp6dt14p-list mo-educationncareer-nationalcouncilofeducationalresearchandtrainingncert 5ojgvrdbaq4ka0o8pgvgmtlo3n mo-technology-flipkart 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-technology-amazon mo-educationncareer-textbook


Source link
Exit mobile version