കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ നിർദേശം: ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ശ്വാസം മുട്ടി യുവാവ് മരിച്ചു

ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു | മനോരമ ഓൺലൈൻ ന്യൂസ്- india news malayalam | Chhattisgarh news| Man Dies After Swallowing Live Chick on Sorcerer’s Advice | Malayala Manorama Online News

കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ നിർദേശം: ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ ശ്വാസം മുട്ടി യുവാവ് മരിച്ചു

ഓൺലൈൻ ഡെസ്ക്

Published: December 17 , 2024 02:45 PM IST

1 minute Read

Representative image. Photo Credit : Byrdyak/iStock

റായ്പുർ∙ കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ നിര്‍ദേശം അനുസരിച്ച് ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലെ അംബികാപുരിലാണ് സംഭവം. ആനന്ദ് കുമാർ യാദവ് (35) ആണ് മരിച്ചത്. 

വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടർന്നാണ് മന്ത്രവാദം നടത്തിയത്. കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയാൽ കുട്ടികളുണ്ടാകുമെന്ന് മന്ത്രവാദി വിശ്വസിപ്പിക്കുകയായിരുന്നു. കോഴിയെ വിഴുങ്ങിയ ആനന്ദ് വീടിനുള്ളിൽ കുഴഞ്ഞു വീണു. അംബികാപുർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആനന്ദിന്റെ തൊണ്ടയില്‍ കുടുങ്ങിയ കോഴികുഞ്ഞിനെ പോസ്റ്റുമോർട്ടം സമയത്ത് കണ്ടെത്തി പുറത്തെടുത്തതായി ഡോക്ടർമാർ പറഞ്ഞു. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കോഴിക്കുഞ്ഞും ചത്തു. മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ചാണ് ആനന്ദ് കോഴിയെ വിഴുങ്ങിയതെന്ന് ഗ്രാമീണർ മാധ്യമങ്ങളോട് പറഞ്ഞു. കുളി കഴിഞ്ഞയുടനെ ആനന്ദ് കുഴഞ്ഞു വീണെന്നും ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചെന്നുമാണ് വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. വിശദമായ അന്വേഷണം നടക്കുകയാണ്.

English Summary:
Ambikapur tragedy : A man died after swallowing a live chick on a sorcerer’s advice, believing it would help him conceive a child.

mo-astrology-blackmagic 5us8tqa2nb7vtrak5adp6dt14p-list 56n847bs8nko6m7r810nj898nh 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-chhattisgarh mo-health-death


Source link
Exit mobile version