ആരും മറക്കില്ല ഉസ്താദ് തിരിതെളിച്ച സന്ധ്യ
കോവളം സതീഷ്‌കുമാർ | Tuesday 17 December, 2024 | 3:24 AM
2015 ഡിസംബർ 4. ഇരുപതാമത് ഐ.എഫ്.ഐഫ്.കെയുടെ ഉദ്ഘാടന വേദി. വിശിഷ്ടാതിഥികൾ നിലവിളക്കിനു സമീപത്തേക്ക്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആദ്യ തിരി കൊളുത്തി. ശേഷം മുഖ്യാതിഥിയായ ഉസ്താദ് സാക്കിർ ഹുസൈന് കൈമാറി. അദ്ദേഹം ചെരിപ്പുകുൾ ഊരിമാറ്റി ദീപം സ്വീകരിച്ച് മുട്ടുകുത്തിയിരുന്ന് നിലവിളക്കിലെ തിരിതെളിച്ചു. സദസാകെ ഇളകിമറിഞ്ഞ കരഘോഷം മിനിട്ടുകൾ നീണ്ടുനിന്നു. വേദിയിൽ അപ്പോൾ അന്നത്തെ മന്ത്രിമാരായ കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി.അനിൽകുമാർ, ശശിതരൂർ എം.പി, സംവിധായകൻ ഷാജി എൻ.കരുൺ തുടങ്ങിയവർ ഉണ്ടായിരുന്നു. നിലവിളക്ക് തെളിക്കുന്നത് സംബന്ധിച്ച് ചിലമന്ത്രിമാർ വിവാദത്തിൽപ്പെട്ട കാലം കൂടിയായിരുന്നു അത്.
‘സുഖമാണോ…?’എന്ന് മലയാളത്തിൽ ചോദിച്ചുകൊണ്ടായിരുന്നു അന്ന് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ‘സാസ്കാരിക സമ്പത്തുള്ള നാടാണ് കേരളം.’ മേളയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു. ഉദ്ഘാടനശേഷം ഉസ്താദിന്റെ നാദ വിസ്മയമായിരുന്നു. ഭഗവൻ ശിവന്റെ ഡമരുവിന്റെ കഥ പറഞ്ഞതിനുശേഷമായിരുന്നു ഉസ്താദ് തബലയിൽ മാന്ത്രികവിരൽ തൊട്ടത്.
ഐ.എഫ്.ഐഫ്.കെ 2024
ഐ.എഫ്.എഫ്.കെയിലെ ഡെലിഗേറ്റ്സിന്റെ സംഭാഷണത്തിലാകെ ഇന്നലെ ഉസ്താദ് സാക്കിർ ഹുസൈൻ നിറഞ്ഞുനിന്നിരുന്നു. രാവിലെ മുതൽ ഒരോ സിനിമാപ്രദർശനത്തിനു മുമ്പും സ്ക്രീനിൽ ആദ്യം തെളിഞ്ഞത് സeക്കfർ ഹുസൈന്റെ ചിത്രം. ഒപ്പം കണ്ടത് ആ മാന്ത്രിക തബലയുടെ താളവിസ്മയം.
Source link