INDIA

‘ഞാൻ എന്തു ധരിക്കണമെന്ന് ആരാണു തീരുമാനിക്കുന്നത്?’: ബിജെപിക്ക് എതിരെ പ്രിയങ്ക

ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നത്?: പ്രിയങ്ക ഗാന്ധി | മനോരമ ഓൺലൈൻ ന്യൂസ്- Priyanka Gandhi | Palestine Bag Row | Manorama Online News

‘ഞാൻ എന്തു ധരിക്കണമെന്ന് ആരാണു തീരുമാനിക്കുന്നത്?’: ബിജെപിക്ക് എതിരെ പ്രിയങ്ക

ഓൺലൈൻ ഡെസ്ക്

Published: December 17 , 2024 12:42 PM IST

1 minute Read

പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായി എത്തിയപ്പോൾ.(Photo:X/@_sabanaqvi)

ന്യൂഡൽഹി∙ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന ബാഗുമായി പാർലമെന്റിൽ എത്തിയതിനെ വിമർശിച്ച ബിജെപി നിലപാടിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ഞാൻ എന്തു ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് ചോദിച്ച പ്രിയങ്ക ബിജെപിയുടേത് ‘സാമ്പ്രദായിക പിതൃമേധാവിത്ത’ നിലപാടാണെന്നും കുറ്റപ്പെടുത്തി. 

‘‘ഞാൻ എന്തു ധരിക്കണമെന്ന് ആരാണ്  തീരുമാനിക്കുന്നത്? സ്ത്രീ എന്തുധരിക്കണമെന്ന് പറയുന്നത് തികച്ചും പുരുഷകേന്ദ്രീക‍ൃത മനോനിലയുടെ ഭാഗമാണ്. ഞാൻ അതിനോട് യോജിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ളതു ധരിക്കും. ബാഗുമായി ബന്ധപ്പെട്ടുളള എന്റെ നിലപാട് ഞാൻ വ്യക്തമാക്കിയതാണ്. ’’- പ്രിയങ്ക പറഞ്ഞു. 

പലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക കഴിഞ്ഞ ദിവസം പാർലമെന്റിൽ എത്തിയത്. ഗാസയിൽ ഇസ്രയേൽ നടത്തിയ കടന്നാക്രമണത്തിനെതിരെ പ്രിയങ്ക ശബ്ദമുയർത്തിയിരുന്നു. പലസ്തീൻ എന്നെഴുതിയ ബാഗിൽ രാജ്യത്തിന്റെ ചിഹ്നങ്ങളും ഉൾപ്പെട്ടിരുന്നു. പലസ്തീനോടുള്ള ഐക്യദാർഢ്യസൂചകമായ തണ്ണിമത്തന്റെ പടവും ബാഗിലുണ്ടായിരുന്നു.

English Summary:
Priyanka Gandhi On ‘Palestine’ Bag Row: “Who’s Going To Decide What I Wear?”

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-priyankagandhi mo-news-world-countries-palestine mo-news-common-israel-palestine-conflict 506tdh048pn6ejuht84amplvem


Source link

Related Articles

Back to top button