കേജ്‍രിവാളിനെ വീഴ്ത്താൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ?; തലസ്ഥാനത്തു ത്രികോണ പോരാട്ടം

കേജ്‍രിവാളിനെ വീഴ്ത്താൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ?; തലസ്ഥാനത്തു ത്രികോണ പോരാട്ടം | മനോരമ ഓൺലൈൻ ന്യൂസ്- new delhi election news malayalam | Delhi Assembly Election | a triangular contest involving Arvind Kejriwal and the children of two other former Chief Ministers | Malayala Manorama Online News

കേജ്‍രിവാളിനെ വീഴ്ത്താൻ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ?; തലസ്ഥാനത്തു ത്രികോണ പോരാട്ടം

മനോരമ ലേഖകൻ

Published: December 17 , 2024 10:13 AM IST

1 minute Read

അരവിന്ദ് കേജ്‌രിവാൾ. ചിത്രം: മനോരമ

ന്യൂഡൽഹി ∙ മണ്ഡലമാറ്റമെന്ന അഭ്യൂഹങ്ങൾക്കു വിരാമമിട്ട് അരവിന്ദ് കേജ്‍രിവാൾ ന്യൂഡൽഹിയിൽ തന്നെ മത്സരിക്കുമെന്നുറപ്പായതോടെ കളമൊരുങ്ങുന്നത് മുൻ മുഖ്യമന്ത്രിയും 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കളും തമ്മിലുള്ള ത്രികോണ പോരാട്ടത്തിന്. ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ അവസാന ഘട്ട സ്ഥാനാർഥിപ്പട്ടികയിലാണു സിറ്റിങ് സീറ്റായ ന്യൂഡൽഹിയിൽ കേജ്‍രിവാൾ മത്സരിക്കുമെന്ന് അറിയിച്ചത്. മണ്ഡലത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർഥികളായി 2 മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ എത്തുമെന്നാണ് സൂചന.

ഡൽഹി മുൻ മുഖ്യമന്ത്രിയായിരുന്ന സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമയെ ബിജെപി കളത്തിലിറക്കുമെന്ന് ഏറക്കുറെ ഉറപ്പായി. വെസ്റ്റ് ഡൽഹിയിൽനിന്ന് 2 തവണ എംപിയായ നേതാവാണ് പർവേഷ്. സന്ദീപ് ദീക്ഷിതിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. 3 തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ മകനാണു സന്ദീപ്. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ഈസ്റ്റ് ഡൽഹിയിൽനിന്ന് എംപിയുമായി.

എതിർ സ്ഥാനാർഥികളായി എത്തുന്നവർ മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ മാത്രമാണെന്നും താനൊരു ആം ആദ്‌മിയാണെന്നുമാണു കേജ്‍രിവാൾ പറഞ്ഞത്. ബിജെപിയുടെ സ്ഥാനാർഥി പട്ടിക പുറത്തുവിടാത്തതിനാൽ പർവേഷ് വർമയുടെ സ്ഥാനാർഥിത്വം ഇതുവരെ ഉറപ്പായിട്ടില്ല. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ന്യൂഡൽഹി നിയോജക മണ്ഡലത്തിൽനിന്ന് 25,864 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് കേജ്‍രിവാൾ നിയമസഭയിലെത്തിയത്. 2015ൽ ഭൂരിപക്ഷം 31,583 ആയി ഉയർന്നു. എന്നാൽ‌ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 21,000ലേക്ക് താഴ്ന്നു.
2 സീറ്റുകളിൽ മത്സരിക്കുമെന്നു സിപിഎം വ്യക്തമാക്കി. കാരവൽ നഗറിലും ബദർപുർ മണ്ഡലങ്ങളിലുമാണു സിപിഎം ഒറ്റയ്ക്കു മത്സരിക്കുന്നത്. കരവൾനഗറിൽ അഡ്വ. അശോക് അഗർവാളും ബദർപുർ മണ്ഡലത്തിൽനിന്നു ജഗദീഷ് ചന്ദ് ശർമയും മത്സരിക്കുമെന്നു സിപിഎം ഡൽഹി ഘടകം അറിയിച്ചു. നാളെ പ്രകടനപത്രിക പുറത്തിറക്കും.

English Summary:
Delhi Assembly Election: Arvind Kejriwal, facing a tough re-election bid, is set for a three-way battle in the New Delhi constituency against the children of two former Delhi Chief Ministers, setting the stage for a captivating contest

mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 5i7fv6uf90ebsmmm586si2vkpm mo-politics-leaders-arvindkejriwal mo-politics-elections-assemblyelections mo-politics-parties-aap


Source link
Exit mobile version