ട്രൂഡോയോടുള്ള കടുത്ത എതിർപ്പ്, കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു


ടൊറന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ സർക്കാരിനെതിരേ ഭരണവിരുദ്ധവികാരം ശക്തമാകുന്നതിനിടെ ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു. ധനമന്ത്രിസ്ഥാനത്ത് തുടരേണ്ടെന്നും മന്ത്രിസഭയിൽ മറ്റൊരു പദവി നൽകാമെന്നും ട്രൂഡോ പറഞ്ഞ സാഹചര്യത്തിലാണ് രാജിയെന്ന് ക്രിസ്റ്റിയ പറഞ്ഞു. ട്രൂഡോയുടെ നിലപാടിനെക്കുറിച്ചോർത്തപ്പോൾ സത്യസന്ധവും പ്രായോഗികവുമായ ഏകമാർഗം രാജിവെക്കുക എന്നതാണെന്ന് ക്രിസ്റ്റിയ എക്സിൽ കുറിച്ചു. കുടിയേറ്റം, സാമ്പത്തികപ്രതിസന്ധി, യു.എസുമായും ഇന്ത്യയുമായുള്ള നയതന്ത്ര, വ്യാപാര തർക്കങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് രാജി.


Source link

Exit mobile version