KERALAM

കുടുംബശ്രീ ഭരണ സമിതികളുടെ കാലാവധി നീട്ടി

തിരുവനന്തപുരം: കുടുംബശ്രീ ഭരണസമിതികളുടെ കാലാവധി ഒരു വർഷത്തേക്കു നീട്ടി സർക്കാർ ഉത്തരവായി

കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ ഭരണസമിതികളുടെ മൂന്നു വർഷ കാലാവധി ജനുവരി 25ന് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് വിഭജനം നടത്താൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ അതിനു മുൻപ് കുടുംബശ്രീ തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രവർത്തനത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.


Source link

Related Articles

Back to top button