‘പൂർണകുംഭം നൽകി ആദരവോടെ സ്വീകരിച്ചു’: ക്ഷേത്രത്തിൽ അപമാനിക്കപ്പെട്ടില്ലെന്ന് ഇളയരാജ

‘ഇളയരാജയെ അപമാനിച്ചിട്ടില്ല, പൂർണകുംഭം നൽകി ആദരവോടെ സ്വീകരിച്ചു’ | മനോരമ ഓൺലൈൻ ന്യൂസ്- Ilaiyaraaja | Virudhunagar Temple Visit Controversy | Manorama Online News
‘പൂർണകുംഭം നൽകി ആദരവോടെ സ്വീകരിച്ചു’: ക്ഷേത്രത്തിൽ അപമാനിക്കപ്പെട്ടില്ലെന്ന് ഇളയരാജ
മനോരമ ലേഖകൻ
Published: December 17 , 2024 09:51 AM IST
1 minute Read
ഇളയരാജ. ചിത്രം: പിടിഐ
ചെന്നൈ ∙ വിരുദുനഗർ ശ്രീവല്ലിപുത്തൂരിലെ ആണ്ടാൾ ക്ഷേത്രത്തിൽ താൻ അപമാനിക്കപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണന്നു സംഗീതജ്ഞൻ ഇളയരാജ. കഴിഞ്ഞദിവസം രാത്രി ക്ഷേത്രത്തിലെത്തിയ ഇളയരാജ, ശ്രീകോവിലിനുള്ളിൽ കയറിയതോടെ പൂജാരിമാർ ഇറക്കിവിട്ടെന്നായിരുന്നു പ്രചാരണം.
എന്നാൽ, ശ്രീകോവിലിനു മുന്നിലായി പൂജാരിമാർക്കു മാത്രം പ്രവേശനമുള്ള മണ്ഡപത്തിലേക്ക് അബദ്ധത്തിൽ കയറിയ ഇളയരാജയോടു കാര്യം പറഞ്ഞു പുറത്തേക്കു മാറ്റുക മാത്രമാണുണ്ടായതെന്നു ക്ഷേത്രം അധികൃതർ വ്യക്തമാക്കി. അതിനു പുറത്തുള്ള വസന്തമണ്ഡപത്തിൽ നിന്നാണു പ്രമുഖരായ വ്യക്തികൾ പൊതുവേ ദർശനം നടത്താറുള്ളത്. ഇളയരാജയെ പൂർണകുംഭം നൽകി ആദരവോടെയാണു സ്വീകരിച്ചതെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും ദേവസ്വം വകുപ്പും വിശദീകരിച്ചു.
English Summary:
Ilayaraja slams ‘false rumours’ after controversy over temple sanctum entry restrictions
mo-entertainment-music-ilayaraja 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 2i5robham35ni0klaatcbk7rv1 mo-news-world-countries-india-indianews mo-news-national-states-tamilnadu
Source link