CINEMA

‘സ്കൂള്‍ നിർമിക്കുമെന്നു പറഞ്ഞു നിർമിച്ചു’; ഇതും കോകിലയ്ക്കു വേണ്ടിയെന്ന് ബാല

‘സ്കൂള്‍ നിർമിക്കുമെന്നു പറഞ്ഞു നിർമിച്ചു’; ഇതും കോകിലയ്ക്കു വേണ്ടിയെന്ന് ബാല | Bala Kokila

‘സ്കൂള്‍ നിർമിക്കുമെന്നു പറഞ്ഞു നിർമിച്ചു’; ഇതും കോകിലയ്ക്കു വേണ്ടിയെന്ന് ബാല

മനോരമ ലേഖകൻ

Published: December 17 , 2024 09:16 AM IST

1 minute Read

ബാല പങ്കുവച്ച വിഡിയോയിൽ നിന്നും

വൈക്കത്ത് അങ്കണവാടി പുനഃരുദ്ധാരണം ചെയ്തു നൽകി നടൻ ബാല. കുഞ്ഞുങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ അവസ്ഥ ശോചനീയമാണെന്ന് ചൂണ്ടിക്കാട്ടി അങ്കണവാടി അധികാരികൾ നടനെ സമീപിച്ചപ്പോള്‍ പണിത് നല്‍കാം എന്ന് ബാല വാക്കു പറഞ്ഞിരുന്നു. കുട്ടികൾക്ക് ആകർഷണീയമാകും വിധം കെട്ടിടം മനോഹരമാക്കി മാറ്റി. 

പുനർനിർമിച്ച അങ്കണവാടിയുടെ ഉദ്ഘാടന വിഡിയോ ബാല തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതിനു പിന്നിൽ ഭാര്യ കോകിലയുടെ സാന്നിധ്യം ഉണ്ടെന്നും ബാല വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഇതുപോലുള്ള സഹായങ്ങൾ ചെയ്യുമെന്നും താരം വിഡിയോയിലൂടെ പറയുന്നു.

കുഞ്ഞുങ്ങൾ നന്നായി പഠിക്കാൻ തങ്ങളാൽ കഴിയുന്നത് ചെയ്തു നൽകണം എന്നായിരുന്നു കോകില ബാലയോടായി പറഞ്ഞത്. ആ ആഗ്രഹത്തിന്റെ പൂർത്തീകരണം കൂടിയാണിത് എന്നാണ് ബാല പറയുന്നത്. വൈക്കത്തപ്പന്റെ ഭക്തയാണ് ബാലയുടെ ഭാര്യ കോകില. ഇവിടേയ്ക്ക് തന്നെ താമസം മാറിയതിൽ ഇങ്ങനെയൊരു കാരണം കൂടിയുണ്ടെന്നും ബാല വ്യക്തമാക്കിയിരുന്നു.

English Summary:
Actor Bala renovated and handed over an Anganwadi (pre-school) in Vaikkom

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-bala f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie tnss17gf5nmvs8i90q7t7ne94


Source link

Related Articles

Back to top button