കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കു വർദ്ധനയാണ് കേരളത്തിലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. 2011-16ൽ 49.2 ശതമാനമായിരുന്നു വർദ്ധന. എന്നാൽ, 2016 മുതൽ 2024 വരെയുള്ള എട്ടര വർഷം 21.68 ശതമാനം മാത്രമാണ് വർദ്ധന വരുത്തിയത്. അടിവാരം 110 കെ.വി സബ് സ്റ്റേഷൻ നിർമ്മാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വകാര്യ കമ്പനികൾക്ക് വൈദ്യുതി വിതരണ മേഖലയിലേക്ക് കടന്നുവരാനുള്ള നയ സമീപനങ്ങളാണ് വിവിധ ഉത്തരവുകളിലൂടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായാണ് വൈദ്യുത നിരക്കുകൾ എല്ലാ വർഷവും പരിഷ്‌കരിക്കണമെന്ന നിർദ്ദേശം.
സാദ്ധ്യമായ സ്ഥലങ്ങളിൽ പൊതു,സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതൽ ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.
Source link