അമിതജോലി, ശകാരം, സമ്മർദ്ദം: സ്വയം ഒടുങ്ങി പൊലീസുകാർ

8 വർഷം,130 ആത്മഹത്യ

തിരുവനന്തപുരം: കടുത്ത മാനസിക സമ്മർദ്ദം കാരണം പൊലീസുകാർ ജീവനൊടുക്കുന്നത് തുടർക്കഥയാവുന്നു. ഗർഭിണിയായ ഭാര്യയെ പരിചരിക്കാനും മരണക്കിടക്കയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാനും വിവാഹ വാർഷികത്തിന് കുടുംബത്തോടെയാപ്പം ഒത്തുകൂടാനുമൊന്നും കഴിയാത്ത സ്ഥിതി.കുട്ടികളുടെ പിറന്നാളിനും മറ്റത്യാവശ്യങ്ങളിലുമെല്ലാം പൊലീസുകാർക്ക് അവധി നൽകണമെന്നാണ് ഡി.ജി.പിയുടെ സർക്കുലർ. ഇത് പാലിക്കാറില്ലെന്നു മാത്രം.

2016മേയ് മുതൽ 2024 ജൂൺ വരെ സംസ്ഥാനത്ത് 130പൊലീസുദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. മുന്നൂറോളം ആത്മഹത്യാശ്രമങ്ങളുണ്ടായി. 900ലേറെ പൊലീസുകാർ സ്വയംവിരമിക്കാൻ അപേക്ഷിച്ചു.. ഇരുനൂറോളം പേർ സ്വയം വിരമിച്ചു.ജോലിഭാരവും മാനസികസമ്മർദ്ദവും താങ്ങാനാവാതെയാണ് ആത്മഹത്യകളിലേറെയും. പക്ഷേ സർക്കാർ പറയുന്നത് കുടുംബ, സാമ്പത്തിക പ്രശ്നങ്ങളാണ് മുഖ്യകാരണമെന്നാണ്. എട്ടു മണിക്കൂറാണ് ഡ്യൂട്ടിയെങ്കിലും 12-18 മണിക്കൂർ ജോലിയുള്ള സ്റ്റേഷനുകളുണ്ട്.. ഇതിനൊപ്പം മേലുദ്യോഗസ്ഥരുടെ വേട്ടയാടലും അധിക്ഷേപവും നിസാര കുറ്റങ്ങൾക്ക് കടുത്ത ശിക്ഷയും.

പൊലീസുകാരെ മാനസികമായി ശക്തരാക്കാൻ കൗൺസലിംഗും യോഗയും പരീക്ഷിച്ചു. സേനാംഗങ്ങളുടെ മാനസിക, കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ സൈക്കോളജിസ്റ്റുകളുൾപ്പെട്ട സമിതിയുമുണ്ടാക്കി. മാനസിക സംഘർഷമുള്ളവരെ കൗൺസലിംഗിന് അയയ്ക്കാനും ആ കാലയളവ് ഡ്യൂട്ടിയായി കണക്കാക്കാനും ഡി.ജി.പി ഉത്തരവിട്ടു. എന്നിട്ടും ദുഃഖകരമായ സംഭവങ്ങൾ ആവർത്തിക്കുകയാണ്. ജീവനൊടുക്കിയവരിൽ 2 ഡിവൈ.എസ്.പിമാരും 7സി.ഐമാരും, 19എസ്.ഐമാരുമുണ്ട്. .പൊലീസ് പരിശീലനത്തിൽ സ്ട്രെസ്, ഫിനാൻഷ്യൽ മാനേജ്മെന്റ് പാഠ്യവിഷയങ്ങളാണ്. ജോലിസമ്മർദ്ദം കുറയ്ക്കാൻ വിശ്രമവും ഡേഓഫും അനുവദിക്കുന്നുമുണ്ടെന്നാണ് പൊലീസ് ഭാഷ്യം. പൊലീസിലെ ആത്മഹത്യകളെക്കുറിച്ച് ഒന്നിനു പിറകെ ഒന്നായി പഠനങ്ങളാണ്. സോഷ്യൽ പൊലീസാണ് ഗൂഗിൾ-ഫോം സർവേയിലൂടെ പുതുതായി പഠിക്കുന്നത്.

പേരിലൊതുങ്ങിയ

പദ്ധതികൾ

ഹാ​റ്റ്സ്: മാനസിക സംഘർഷം നേരിടുന്ന പൊലീസുകാർക്ക് കൗൺസലിംഗും യോഗയും

മെന്ററിംഗ്: ആശയവിനിമയത്തിനും സമ്മർദ്ദം ലഘൂകരിക്കാനും മുതിർന്ന ഉദ്യോഗസ്ഥരെ മാർഗദർശികളാക്കും.

വെൽഫെയർ ബ്യൂറോ: അസുഖം, മരണം എന്നിവയ്ക്ക് 3 ലക്ഷം ഗ്രാന്റും പലിശ രഹിത വായ്പയും.

ഡീഅഡിക്ഷൻ:മദ്യപാന ശീലമുള്ളവരെ ലഹരിമുക്തമാക്കാൻ ഗവ. ആശുപത്രികളുമായി ചേർന്ന് ലഹരിവിമുക്ത പരിപാടികൾ

വീക്ക് ലി ഓഫ്- നിർബന്ധമായും അനുവദിക്കണമെന്ന് പൊലീസ് മേധാവിയുടെ സർക്കുലറുണ്ടെങ്കിലും ഫലമില്ല.

കാവൽ കരുതൽ: ഔദ്യോഗികവും വ്യക്തിപരവും സർവീസ് സംബന്ധവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ

ആത്മഹത്യകൾ:

2016———-15

2017———-14

2018———-13

2019———-18

2020———-12

2021———-10

2022———-20

2023———-16

2024———-12

5670

പുതിയ തസ്തികകൾ 8വർഷത്തിനിടെ സൃഷ്ടിച്ചു


”ആത്മഹത്യയ്ക്കുള്ള കാരണങ്ങളിൽ കൂടുതലും കുടുംബ- സാമ്പത്തിക-ആരോഗ്യപ്രശ്നങ്ങളിൽ നിന്നുള്ള മാനസിക സംഘർഷങ്ങളാണ്. ഔദ്യോഗികമായ പ്രശ്നങ്ങളുമുണ്ട്.”

-മുഖ്യമന്ത്രി പിണറായിവിജയൻ

(നിയമസഭയിൽ പറഞ്ഞത്)


Source link
Exit mobile version