INDIA

ഇപിഎഫ്: മിനിമം പെൻഷൻ വർധിപ്പിക്കാൻ പാർലമെന്റ് സമിതി ശുപാർശ

ഇപിഎഫ്: മിനിമം പെൻഷൻ വർധിപ്പിക്കാൻ പാർലമെന്റ് സമിതി ശുപാർശ | മനോരമ ഓൺലൈൻ ന്യൂസ് – Employees’ Provident Fund: EPFO minimum pension is recommended to be increased by the Parliamentary Standing Committee on Labour, citing the rising cost of living since the last revision a decade ago | India News Malayalam | Malayala Manorama Online News

ഇപിഎഫ്: മിനിമം പെൻഷൻ വർധിപ്പിക്കാൻ പാർലമെന്റ് സമിതി ശുപാർശ

മനോരമ ലേഖകൻ

Published: December 17 , 2024 02:23 AM IST

1 minute Read

കുറഞ്ഞ പെൻഷൻ 1000 രൂപയാക്കിയത് 10 വർഷം മുൻപ്

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പരിധിയിൽ വരുന്ന തൊഴിലാളികളുടെ മിനിമം പെൻഷൻ 1000 രൂപയിൽ നിന്ന് വർധിപ്പിക്കണമെന്നു തൊഴിൽ സംബന്ധിച്ച പാർലമെന്ററി സ്ഥിരം സമിതി ശുപാർശ ചെയ്തു. 10 വർഷം മുൻപാണു കുറഞ്ഞ പെൻഷൻ 1000 രൂപയാക്കിയത്. ഇതിനു ശേഷം ജീവിതച്ചെലവിൽ വലിയ വർധനയുണ്ടായി. ഇപിഎഫ് പെൻഷൻ അപേക്ഷകളിൽ പെട്ടെന്നു തീരുമാനമെടുക്കാനും പരാതികൾ പരിഹരിക്കാനും നടപടി വേണം. കേന്ദ്ര സർക്കാർ തീരുമാനിച്ച തൊഴിൽ കോഡുകൾ, ചട്ടങ്ങൾ രൂപീകരിച്ചു സമയബന്ധിതമായി നടപ്പാക്കാൻ സംസ്ഥാനങ്ങളിൽ തൊഴിൽ മന്ത്രാലയം സമ്മർദം ചെലുത്തണം. തൊഴിൽ കോഡുകൾ നടപ്പാക്കുന്നതോടെ, മന്ത്രാലയത്തിലും ഇഎസ്ഐ കോർപറേഷൻ അടക്കമുള്ള സ്ഥാപനങ്ങളിലും ജോലിഭാരം വർധിക്കുമെന്നതിനാൽ, നിലവിലുള്ള ഒഴിവുകൾ നികത്തണം.

ഇഎസ്ഐ കോർപറേഷന്റെ പ്രയോജനം അർഹരായ എല്ലാ തൊഴിലാളികൾക്കും ലഭ്യമാക്കണം. രാജ്യത്തെ 778 ജില്ലകളിൽ ഇഎസ്ഐ പദ്ധതി 674 എണ്ണത്തിലാണു നടപ്പാക്കിയത്. ബാക്കി 104 ജില്ലകളിലും ഭാഗികമായി നടപ്പാക്കിയ 103 ജില്ലകളിലും പദ്ധതി പൂർണമായി നടപ്പാക്കണം. ഇഎസ്ഐ പദ്ധതിയിലേക്കു തൊഴിലാളിയുടെ വിഹിതം ഒഴിവാക്കുന്നതിനുള്ള ദിവസ വരുമാന പരിധി നിലവിൽ 176 രൂപയാണ്. 5 വർഷത്തിനിടെയുണ്ടായ ജീവിതച്ചെലവു പരിഗണിച്ച്, ഈ പരിധി ഉയർത്തണം. പുതിയ ഇഎസ്ഐ ആശുപത്രികൾ സമയബന്ധിതമായി തുടങ്ങുകയും ഡോക്ടർമാരുടെയും നഴ്സമാരുടെയും േസവനം ലഭ്യമാക്കുകയും ചെയ്യണം. ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കണം – റിപ്പോർട്ടിൽ പറയുന്നു.

English Summary:
Employees’ Provident Fund: EPFO minimum pension is recommended to be increased by the Parliamentary Standing Committee on Labour, citing the rising cost of living since the last revision a decade ago

3n3jqje48triefnc61ggls8oi3 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-common-pension mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-educationncareer-labour


Source link

Related Articles

Back to top button