മാമൗദ്‌സൊ: മയോട്ട ദ്വീപിനെ നിലംപരിശാക്കി ചിഡോ ചുഴലിക്കാറ്റ്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന ചിഡോ ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് ജനങ്ങള്‍ മരിച്ചതായാണ് ഫ്രെഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഫ്രാന്‍സിന്റെ അധീനതയിലുള്ള മയോട്ട ദ്വീപസമൂഹത്തിലാണ് ചുഴലിക്കാറ്റ് സര്‍വനാശം വിതച്ചിരിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെയാണ് കരതൊട്ടത്. കഴിഞ്ഞ 90 വര്‍ഷത്തിനിടെ ദ്വീപിന് നേരിടേണ്ടിവന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഇതെന്ന് ഫ്രെഞ്ച് കാലാവസ്ഥാ വകുപ്പ് പറയുന്നു. ദ്വീപുകളിലെ വൈദ്യുതി, ഇന്റര്‍നെറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും തകര്‍ന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാരീസില്‍നിന്ന് 8000 കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിനും മൊസാംബിക്കിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമാണ് മയോട്ട.
Source link