സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി മലയാളി പി.പി.മാധവൻ അന്തരിച്ചു; 4 പതിറ്റാണ്ടായി സോണിയയ്‌ക്കൊപ്പം

സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി മലയാളി പി.പി.മാധവൻ അന്തരിച്ചു; 4 പതിറ്റാണ്ടായി സോണിയയ്‌ക്കൊപ്പം | മനോരമ ഓൺലൈൻ ന്യൂസ്- Sonia Gandhi’s Personal Secretary Passed Away | PP Madhavan | Manorama Online News

സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി മലയാളി പി.പി.മാധവൻ അന്തരിച്ചു; അന്ത്യം വീട്ടിൽ കുഴഞ്ഞുവീണ്

ഓൺലൈൻ ഡെസ്ക്

Published: December 16 , 2024 06:42 PM IST

Updated: December 16, 2024 07:50 PM IST

1 minute Read

പി.പി.മാധവൻ (Photo:Arranged)

ന്യൂഡൽഹി∙ കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയുടെ പഴ്സനൽ സെക്രട്ടറി മലയാളി പി.പി.മാധവൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വീട്ടിൽവച്ചു കുഴഞ്ഞുവീണ മാധവനെ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

തൃശൂർ സ്വദേശിയായ പി.പി.മാധവൻ കഴിഞ്ഞ 45 വർഷമായി സോണിയയുടെ സന്തതസഹചാരിയാണ്. ഒല്ലൂർ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്ത് മനയ്ക്കൽ കുടുംബാംഗമാണ്. പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും ആശുപത്രിയിൽ എത്തിയിട്ടുണ്ട്. രാത്രി പ്രത്യേക വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

English Summary:
P.P. Madhavan, Sonia Gandhi’s Longtime Personal Secretary, Dies at 73

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-soniagandhi 1e8kbmag1ilbgh7fnetc295esr mo-news-common-obituary mo-health-death


Source link
Exit mobile version