‘ബിജെപി രാജ്യത്തിനുവേണ്ടി പോരാടിയിട്ടില്ല; അവരെങ്ങനെ നെഹ്റുവിനെ കുറിച്ച് സംസാരിക്കും?’
‘ബിജെപി രാജ്യത്തിനുവേണ്ടി പോരാടിയിട്ടില്ല; അവരെങ്ങനെ നെഹ്റുവിനെ കുറിച്ച് സംസാരിക്കും?’ | മനോരമ ഓൺലൈൻ ന്യൂസ് – Mallikarjun Kharge | India New Delhi News | Manorama Online
‘ബിജെപി രാജ്യത്തിനുവേണ്ടി പോരാടിയിട്ടില്ല; അവരെങ്ങനെ നെഹ്റുവിനെ കുറിച്ച് സംസാരിക്കും?’
ഓൺലൈൻ ഡെസ്ക്
Published: December 16 , 2024 05:20 PM IST
1 minute Read
മല്ലികാർജുൻ ഖർഗെ (ചിത്രം∙മനോരമ)
ന്യൂഡൽഹി∙ രാജ്യസഭയിലെ ഭരണഘടനാ ചർച്ചയിൽ കോൺഗ്രസിനെയും നെഹ്റു കുടുംബത്തെയും കടന്നാക്രമിച്ച ധനമന്ത്രി നിർമല സീതാരാമന് മറുപടിയുമായി മല്ലികാർജുൻ ഖർഗെ. രാജ്യത്തിന് വേണ്ടി ഒരിക്കലും പോരാടിയവരല്ല ബിജെപിയെന്നും അവർക്ക് എങ്ങനെയാണ് നെഹ്റുവിനെ കുറിച്ച് സംസാരിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ഒരുകാലത്തും ഭരണഘടനയെ ബഹുമാനിച്ചിരുന്നില്ലെന്നും ബിജെപി ഭരണത്തിൽ കീഴിൽ ഭരണഘടന സുരക്ഷിതമല്ലെന്നും ഖർഗെ പറഞ്ഞു.
‘‘നമ്മുടെ ദേശീയ പതാകയെയും അശോകചക്രത്തെയും ഭരണഘടനയെയും വെറുത്തവരാണ് ഇന്ന് നമ്മളെ പഠിപ്പിക്കാൻ വരുന്നത്. അംബേദ്കറുടെയും ജവാഹർലാൽ നെഹ്റുവിന്റെയും മഹാത്മാഗാന്ധിയുടെയും കോലങ്ങൾ രാംലീല മൈതാനത്ത് വച്ച് കത്തിച്ചവരാണ് അവർ. മനുസ്മൃതിയെ അടിസ്ഥാനമാക്കിയായിരുന്നില്ല ഭരണഘടന നിർമിക്കപ്പെട്ടത്. അതുകൊണ്ടാണ് ആർഎസ്എസ് അതിനെ എതിർത്തത്. അവർ ഭരണഘടനയെയോ, മൂവർണക്കൊടിയെയോ അംഗീകരിച്ചിരുന്നില്ല. 2002 ജനുവരി 26നാണ് ആർഎസ്എസ് ആസ്ഥാനത്ത് നിർബന്ധപൂർവം മൂവർണക്കൊടി ഉയരുന്നതുപോലും.’’ മല്ലികാർജുർ ഖർഗെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഖർഗെ വിമർശിച്ചു ‘‘15 ലക്ഷം ലഭിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഒന്നുമുണ്ടായില്ല. ഇവർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നുണപറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. കഴിഞ്ഞ 11 വർഷമായി ഭരണഘടനയെ ശക്തിപ്പെടുത്താനായി എന്തുചെയ്തുവെന്ന് പ്രധാനമന്ത്രി പറയണം.’’ ഖർഗെ പറഞ്ഞു.
English Summary:
Mallikarjun Kharge Slams Nirmala Sitharaman and BJP: Mallikarjun Kharge criticizes Nirmala Sitharaman and BJP for their stance on the Constitution and Nehru family during Rajya Sabha debate, accusing them of hypocrisy and disrespecting the national flag and Ambedkar.
mo-news-common-latestnews mo-politics-leaders-nirmalasitharaman mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-leaders-mallikarjunkharge 7lnce5djst5ti1t1q26s214nit mo-news-world-countries-india-indianews
Source link