കോന്നി റീച്ചിൽ ഒരു വർഷം പൊലിഞ്ഞത് 14 ജീവനുകൾ

കോന്നി :പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി റീച്ചിൽ കുമ്പഴയ്ക്കും കലഞ്ഞൂരിനും ഇടയിൽ മാത്രം കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ അപകടങ്ങളിൽ നഷ്ടമായത് 14 ജീവനുകൾ. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്. റോഡ് വികസനം പൂർത്തിയായി ഒരു വർഷം പിന്നിടുമ്പോഴും പ്രധാന ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാത്തതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. ഇടറോഡുകളിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളും അപകടത്തിൽപ്പെടുന്നുണ്ട്.

ട്രാഫിക് സിഗ്നൽ ഇല്ലാത്ത കോന്നി സെൻട്രൽ ജംഗ്ഷനിൽ

രാത്രികാലങ്ങളിൽ വാഹനങ്ങളുടെ കൂട്ടിയിടി പതിവാണ്. അമിത വേഗത്തിൽ വാഹനങ്ങൾ തെന്നിമറിയുന്ന സംഭവങ്ങളും ഉണ്ടാകുന്നു.

രണ്ടുമാസം മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പോയി മടങ്ങിയ സംഘം സഞ്ചരിച്ച കാർ മുറിഞ്ഞകല്ലിൽ മതിലിൽ ഇടിച്ച് തമിഴ്നാട് സ്വദേശികളായ രണ്ടുപേർ മരിച്ചു. 70 കിലോമീറ്റർ പരമാവധി വേഗമാണ് അനുവദിച്ചത്. ഇരുചക്ര വാഹനങ്ങൾ അടക്കം ഇതിനേക്കാൾ കൂടിയ വേഗത്തിലാണ് സഞ്ചാരം. ശബരിമല തീർത്ഥാടന കാലമായതിനാൽ തമിഴ്നാട്, ആന്ധ്ര, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരുടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.

മോട്ടോർ വാഹന വകുപ്പ് വിദഗ്ദ്ധ അന്വേഷണം നടത്തുകയും അപകടരഹിതമാക്കാൻ നടപടികൾ സ്വീകരിക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

അപകടകേന്ദ്രങ്ങൾ

മല്ലശ്ശേരിമുക്ക്, ഇളകൊള്ളൂർ മാമൂട്, വകയാർ, മുറിഞ്ഞകൽ,

ഇഞ്ചപ്പാറ, കൂടൽ, കലഞ്ഞൂർ.

സുരക്ഷിതമാക്കാൻ

പ്രധാന കേന്ദ്രങ്ങളിൽ സിഗ്നൽ ലൈറ്റുകൾ, സ്പീഡ് റെഗുലേറ്റർ, ഡിവൈഡർ സംവിധാനം, ആക്സിഡന്റ് മേഖല പ്രഖ്യാപനം, വിവിധ ഭാഷകളിൽ മുന്നറിയിപ്പ് ബോർഡുകൾ.


Source link
Exit mobile version