കയ്യിൽ കയർ; പൊലീസ് ഉദ്യോഗസ്ഥനെ പുറകിലിരുത്തി പ്രതിയുടെ ബൈക്ക് യാത്ര, അന്വേഷണം – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് – Viral video shows handcuffed suspect riding a bike
കയ്യിൽ കയർ, പൊലീസിനെ ബൈക്കിനു പിന്നിലിരുത്തി പ്രതിയുടെ യാത്ര; അന്വേഷണം
ഓൺലൈൻ ഡെസ്‍ക്
Published: December 16 , 2024 12:49 PM IST
1 minute Read
കയ്യിൽ കയറുമായി പൊലീസ് ഉദ്യോഗസ്ഥനെ പുറകിലിരുത്തി പ്രതിയുടെ യാത്ര (Photo:@bstvlive/X)
ലക്നൗ∙ കയ്യിൽ കയർ ബന്ധിച്ച പ്രതി പൊലീസ് ഉദ്യോഗസ്ഥനെ പുറകിലിരുത്തി ഹെൽമറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ വൈറൽ. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. കാറിൽ യാത്ര ചെയ്തവർ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എപ്പോൾ പകർത്തിയ ദൃശ്യങ്ങളാണെന്ന് വ്യക്തമല്ല.
मैनपुरी – मैनपुरी पुलिस का अजब-गजब कारनामा आया सामने➡हथकड़ी लगा मुजरिम सिपाही को बाइक से ले जा रहा➡पेशी के लिए ले जाते बाइक पर ले जाने का वीडियो➡मुजरिम खुद सिपाही को बाइक पर बैठाकर ले जा रहा➡वीडियो में दिख रहा सिपाही भोंगाव थाने का बताया जा रहा➡सिपाही, मुजरिम का वीडियो… pic.twitter.com/28nnOSFSz9— भारत समाचार | Bharat Samachar (@bstvlive) December 13, 2024
പ്രതി ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്നതാണ് ദൃശ്യങ്ങളിൽ. കയറിന്റെ ഒരറ്റം കോൺസ്റ്റബിളിന്റെ കയ്യിലാണ്. പ്രതിക്കു ഹെൽമറ്റില്ലെങ്കിലും കോൺസ്റ്റബിൾ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെയിൻപുരി പൊലീസ് അറിയിച്ചു.
English Summary:
Police Misconduct: Viral video shows handcuffed suspect riding a bike without a helmet in Uttar Pradesh, with a police officer seated behind him, raising concerns about potential police misconduct.
5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews v622hihjad43ass5akf4l24pk mo-news-common-uttar-pradesh-news