തീർത്ഥാടന പദയാത്രികർക്ക് മുപ്പതാം വർഷവും ഭക്ഷണം നൽകി ബേബിയമ്മ
ശിവഗിരി: തീർത്ഥാടക പദയാത്രികർക്ക് മുപ്പതാം വർഷവും പ്രഭാത, സായാഹ്ന ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പിലാണ് നെടുമൺകാവ് പാലവിള വീട്ടിൽ ബേബിയമ്മ. കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്നും പുത്തൂരിൽ നിന്നും ശിവഗിരിയിലേക്ക് പോകുന്നവർക്കാണ് തന്റെ വസതിയിൽ രണ്ടുനേരം ഭക്ഷണം നൽകുന്നത്. 29 വർഷമായി ഡിസംബർ 28,29,30,31 തീയതികളിൽ പദയാത്രികർക്ക് മുടങ്ങാതെ ഭക്ഷണം നൽകിവരുന്ന ബേബിയമ്മ തന്റെ 69-ാം വയസ്സിലും ഇതിനുള്ള ഒരുക്കത്തിലാണ്.
എത്ര പേരുണ്ടെങ്കിലും അവർക്കെല്ലാം രാവിലെയും വൈകിട്ടുമുള്ള ഭക്ഷണം ഇവിടെ റെഡിയാണ്. മോരുംവെള്ളം, നാരങ്ങാവെള്ളം, ചായ, കാപ്പി എന്നിവയൊക്കെ നൽകിയായിരുന്നു തുടക്കം. പിന്നീടാണ് പ്രഭാത, സായാഹ്ന ഭക്ഷണം നൽകിത്തുടങ്ങിയത്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരിയും മഠം പി.ആർ.ഒ ഇ.എം.സോമനാഥനും ജയഘോഷ് പട്ടേലും ബേബിയമ്മയുടെ വസതിയിലെത്തി ശിവഗിരി മഠത്തിന്റെ സന്തോഷം അറിയിച്ചു.
ഫോട്ടോ : 30 വർഷമായി ശിവഗിരി പദയാത്രികർക്ക് പ്രഭാത സായാഹ്ന ഭക്ഷണം നൽകി വരുന്ന നെടുമൺകാവ് പാലവിള വീട്ടിൽ ബേബിയമ്മയെ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരിയും മഠം പി.ആർ.ഒ ഇ.എം.സോമനാഥനും വസതിയിൽ സന്ദർശിച്ചപ്പോൾ
Source link