KERALAM

മണിയാർ പദ്ധതി സർക്കാർ ഏറ്റെടുക്കണം: ചെന്നിത്തല

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുമായി 30 വർഷത്തെ കാരാർ പൂർത്തിയാക്കിയ മണിയാർ
ജലവൈദ്യുതി പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. പദ്ധതിയുടെ ബി.ഒ.ടി കരാർ 25 വർഷത്തേക്ക് നീട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനു പിന്നിൽ അഴിമതിയുണ്ടെന്നും ചെന്നിത്തല കത്തിൽ ആരോപിച്ചു. യൂണിറ്റിന് അൻപത് പൈസ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന നിലയമാണ് സ്വകാര്യ കമ്പനിക്ക് തീറെഴുതാനൊരുങ്ങുന്നത്.

കാർബോറണ്ടത്തിന് കരാർ നീട്ടി നൽകുന്നതിനെ കെ.എസ്.ഇ.ബി എതിർത്തതാണ്. കെ.എസ്.ഇ.ബി ചെയർമാനും,ചീഫ് എൻജിനിയറും ഊർജ്ജ സെക്രട്ടറിക്ക് നൽകിയിരുന്ന കത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത പത്ത് വർഷത്തേക്ക് യാതൊരുവിധ അറ്റകുറ്റപ്പണയും നടത്താതെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ശേഷിയും,സൗകര്യവും ഈ പ്രോജക്ടിനുണ്ട്. ഇത് കൈമാറിക്കിട്ടിയാൽ അടുത്ത പത്ത് വർഷം കൊണ്ട് ഏതാണ്ട് 140 കോടിയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് കെ.എസ്.ഇ.ബി സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും സ്വകാര്യ കമ്പനിക്ക്‌ നൽകുന്നത് അംഗീകരിക്കില്ലെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.


Source link

Related Articles

Back to top button