KERALAM

ഉന്നത നേതാവായാലും പരസ്യപ്രസ്‌താവന വേണ്ട: വേണുഗോപാൽ

കൊച്ചി: അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിക്കുള്ളിൽ പറയണമെന്നും എത്ര വലിയ നേതാവായാലും പരസ്യപ്രസ്താവന ശരിയല്ലെന്നും എ.ഐ.സി.സി നേതാവ് കെ.സി. വേണുഗോപാൽ എം.പി. എറണാകുളം പ്രസ് ക്ളബിന്റെ സ്ഥാപകദിന വാർഷികാഘോഷത്തിൽ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിലെ പ്രശ്നങ്ങളിൽ കൂടിയാലോചനകൾ നടത്താറുണ്ട്. ആഭ്യന്തരകാര്യങ്ങളിൽ പരസ്യപ്രസ്‌താവന അനുവദിക്കില്ല. പരസ്യപ്രസ്‌താവന പാർട്ടിക്ക് ഗുണകരമാകില്ല. പി.വി. അൻവർ തന്നെ വീട്ടിലെത്തി കണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. അൻവറിന്റെ കോൺഗ്രസ് പ്രവേശന ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് യോഗം നടത്താൻ ഭരണപക്ഷത്തിന് താത്പര്യമില്ല. സഭാപ്രവർത്തനം തടസപ്പെടുത്താൻ പ്രതിപക്ഷത്തിന് ലക്ഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button