കോഴിക്കോട്: മെക്സെവൻ വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം തിരുത്തി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. അപൂർവയിടങ്ങളിൽ അത്തരക്കാർ നുഴഞ്ഞുകയറുന്നുവെന്നും പൊതു ഇടങ്ങളിൽ വർഗീയശക്തികൾ നുഴഞ്ഞുകയറുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നുമാണ് പറഞ്ഞതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
. ജീവിതശൈലീ രോഗങ്ങൾക്കെതിരെ കരുതലായി ആരംഭിച്ച വ്യായാമ കൂട്ടായ്മയാണ് മെക് സെവൻ. അതിനെ എതിർക്കേണ്ട കാര്യം സി.പി.എമ്മിനില്ല. എന്നാൽ, അതൊരു പൊതുവേദിയാണ്. അത്തരം വേദികളിൽ ജമാഅത്തെ ഇസ്ലാമി, സംഘപരിവാർ, എസ്‍.ഡി.പി.ഐ തുടങ്ങിയ മതരാഷ്ട്രവാദികൾ നുഴഞ്ഞുകയറി അവരുടെ അജൻഡ നടപ്പാക്കാനുള്ള നീക്കം നടത്തുന്നുണ്ട്. അതാണ് സംശയം വരാൻ കാരണം. മതനിരപേക്ഷ മനസുള്ള വ്യത്യസ്ത മതവിശ്വാസികളെ തങ്ങൾക്കൊപ്പം നിറുത്താൻ വർഗീയ ശക്തികൾ ശ്രമം നടത്തും. അതിനെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
Source link