KERALAM

രാഷ്ട്രീയവും മതവും കലർത്തേണ്ട: ഐ.എൻ.എൽ

കോഴിക്കോട്: മെക് സെവൻ വ്യായാമ കൂട്ടായ്മയാണെന്നും അതിൽ മതവും രാഷ്ട്രീയവും ചേർക്കേണ്ടതില്ലെന്നും ഐ.എൻ.എൽ നേതാവും മുൻമന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ എം.എൽ.എ.

എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൂട്ടായ്മയിലുണ്ട്. ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന് ശ്രദ്ധിക്കണമെന്നാണ് പി.മോഹനൻ പറഞ്ഞത്. രഹസ്യമായല്ല തുറന്ന സ്ഥലത്താണ് വ്യായാമം നടക്കുന്നത്. ഒരു ഗൂഢലക്ഷ്യവും മെക് സെവനില്ല. വ്യായാമം ചെയ്യുന്നതിൽ എന്തിനാണ് ഏതെങ്കിലും ഒരു വിഭാഗത്തെ എടുത്തു പറയുന്നത്. ആളുകൾക്ക് നല്ല റിസൽട്ട് ലഭിക്കുന്നതു കൊണ്ടാണ് അതിൽ പങ്കെടുക്കുന്നത്. ഒരു സാമ്പത്തിക നേട്ടവും അതിലൂടെ ഉണ്ടാക്കുന്നില്ല. സി.പി.എം കൂട്ടായ്മയെ എതിർത്തിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


Source link

Related Articles

Back to top button