INDIALATEST NEWS

‘10 വർഷമായി സോണിയ ഗാന്ധിയെ കാണാൻ അവസരമില്ല; രാഷ്ട്രീയ ജീവിതം നൽകിയതും ഇല്ലാതാക്കിയതും നെഹ്റു കുടുംബം’

‘10 വർഷമായി സോണിയ ഗാന്ധിയെ കാണാൻ അവസരമില്ല; രാഷ്ട്രീയ ജീവിതം നൽകിയതും ഇല്ലാതാക്കിയതും നെഹ്റു കുടുംബം’ | മനോരമ ഓൺലൈൻ ന്യൂസ് – Mani Shankar Aiyar Reveals Strained Relationship with Gandhi Family | Mani Shankar Aiyar | Gandhi Family | മണിശങ്കർ അയ്യർ | ഗാന്ധി കുടുംബം | Latest New Delhi News Malayalam | Malayala Manorama Online News

‘10 വർഷമായി സോണിയ ഗാന്ധിയെ കാണാൻ അവസരമില്ല; രാഷ്ട്രീയ ജീവിതം നൽകിയതും ഇല്ലാതാക്കിയതും നെഹ്റു കുടുംബം’

ഓൺലൈൻ ഡെസ്ക്

Published: December 15 , 2024 09:17 PM IST

1 minute Read

മണിശങ്കർ അയ്യർ (File Photo: PTI)

ന്യൂഡൽഹി∙ നെഹ്റു കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സുതുറന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയർത്തിയതും ഇല്ലാതാക്കിയതും നെഹ്റു കുടുംബമാണെന്ന് മണിശങ്കർ പറഞ്ഞു. കഴിഞ്ഞ പത്തുവർഷമായി തനിക്ക് സോണിയ ഗാന്ധിയെ കാണാൻ സാധിക്കുന്നില്ലെന്നും വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി. 

‘‘കഴിഞ്ഞ പത്തുവർഷമായി സോണിയയെ നേരിൽ കാണാൻ എനിക്ക് ഒരു അവസരം പോലും നൽകിയിട്ടില്ല. ഒരിക്കൽ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതൊഴിച്ചാൽ അവരെ കാണുന്നതിന് അവസരം ലഭിക്കുന്നില്ല. പ്രിയങ്കയുമൊത്ത് രണ്ടു തവണ കണ്ടിരുന്നു. അവർ ഫോണിൽ സംസാരിക്കും. അതുകൊണ്ട് ബന്ധമുണ്ട്. വിരോധാഭാസം എന്താണെന്നുവച്ചാൽ എന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും ഇല്ലാതാക്കിയതും നെഹ്റു കുടുംബമാണ്. ഇതാണ് സംഭവിക്കുന്നതെന്ന് ഞാൻ കരുതുന്നു’’ – അയ്യർ പറഞ്ഞു. 

ഒരിക്കൽ രാഹുൽ ഗാന്ധിക്ക് പ്രിയങ്കാ ഗാന്ധി മുഖാന്തിരം ജന്മദിനാശംസകൾ നല്ഡകിയ സംഭവവും അദ്ദേഹം ഓർമിച്ചു. അന്ന് പ്രിയങ്ക എന്തുകൊണ്ട് രാഹുലിനോട് നേരിട്ട് പറയുന്നില്ലെന്നാണ് ചോദിച്ചത്. തന്നെ സസ്പെൻഡ് ചെയ്തുവെന്നും അതിനാൽ നേതാവിനോട് നേരിട്ട് സംസാരിക്കാൻ ആകില്ലെന്നുമാണ് പ്രിയങ്കയ്ക്ക് മറുപടി നൽകിയതെന്നും മണിശങ്കർ അയ്യർ പറയുന്നു. പിന്നീട് അദ്ദേഹത്തിന് കത്തയച്ച കാര്യവും മണിശങ്കർ അയ്യർ വെളിപ്പെടുത്തി. ആദ്യ പാരഗ്രാഫിൽ പിറന്നാൾ ആശംസകൾ അറിയിച്ചു. പാർട്ടിയിലെ തന്റെ സ്ഥാനത്തെ കുറിച്ച് പിന്നീട് ചോദിച്ചു. എന്നാൽ ആ കത്തിന് മറുപടിയൊന്നും ഉണ്ടായില്ലെന്നും മണിശങ്കർ അയ്യർ ഓർക്കുന്നു.

English Summary:
Mani Shankar Aiyar Reveals: Mani Shankar Aiyar, in a recent interview, disclosed a complex relationship with the Gandhi family, highlighting their impact on his political journey despite a lack of direct contact in recent years.

mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-nehrugandhi mo-news-world-countries-india-indianews mo-politics-leaders-soniagandhi mo-politics-leaders-priyankagandhi mo-politics-parties-congress 4nmdpltgip1ccdnef6u13k8roq


Source link

Related Articles

Back to top button