ബെക്കിങ്ഹാം പാലസിൽ ചൈനീസ് ചാരന്റെ സാന്നിധ്യം; H6 എന്ന് വിളിപ്പേര്, കാമറൂണിനെയും തെരേസയേയും കണ്ടു?


ലണ്ടൻ: ബെക്കിങ്ഹാം പാലസിൽ ചൈനീസ് ചാരൻ കയറിപ്പറ്റിയെന്ന വിവാദം കൊഴുക്കുന്നു. ചാൾസ് മൂന്നാമൻ രാജാവിന്റെ ഇളയ സഹോദരൻ ആൻഡ്രൂ രാജകുമാരന്റെ വിശ്വസ്തൻ എന്ന നിലയിലാണ് ഇയാൾ കൊട്ടരത്തിനകത്ത് കയറിയതെന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ എച്ച് 6 എന്ന് വിശേഷണമുള്ള ഇദ്ദേഹം മുൻ പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറൂൺ, തെരേസ മേ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്.നിയമപരമായ കാരണങ്ങളാൽ എച്ച്-6 എന്നറിയപ്പെടുന്ന ഈ വ്യക്തി ഒരു ബിസനസുകാരനാണ്. ഇയാൾ കൊട്ടാരവുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോ​ഗസ്ഥനുമായി അസാധാരണമായ അടുപ്പം നേടിയതായി ഒരു ട്രൈബ്യൂണൽ ജഡ്ജി പറഞ്ഞു. അതേസമയം ആരോപണ വിധേയനായ ഈ ചാരനുമായുള്ള ബന്ധങ്ങൾ അവസാനിപ്പിച്ചെന്നാണ് യോർക്ക് ഡ്യൂക്ക് അറിയിച്ചിരിക്കുന്നത്.


Source link

Exit mobile version