തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – Tabla Maestro Zakir Hussain Hospitalized in San Francisco | Zakir Hussain | സക്കീർ ഹുസൈൻ | Tabla Maestro | Latest San Francisco News Malayalam | Malayala Manorama Online News

തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഓൺലൈൻ ഡെസ്ക്

Published: December 15 , 2024 09:43 PM IST

1 minute Read

സാക്കിർ ഹുസൈൻ

സാൻഫ്രാൻസിസ്കോ∙ ലോകപ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈനെ (73) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സാക്കിർ ഹുസൈന്റെ ബന്ധുക്കൾ അറിയിച്ചു. അദ്ദേഹത്തിനായി പ്രാർഥിക്കണമെന്നും അവർ പറഞ്ഞു. സാക്കിർ ഹുസൈന്റെ സഹോദരി ഭർത്താവ് അയ്യൂബ് ഔലിയ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

English Summary:
Zakir Hussain hospitalized: World-renowned Tabla maestro Zakir Hussain has been hospitalized in San Francisco due to a heart-related ailment. The legendary musician is currently undergoing treatment in the Intensive Care Unit

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-entertainment-music-zakir-hussain 4qhskmsv99lnh255d7gumlgrl9 mo-entertainment-music-musicalinstruments


Source link
Exit mobile version