INDIA

‘ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു’: പൊലീസ് യൂണിഫോമിൽ ട്രെയിനിനു മുന്നിൽ ചാടി മരിച്ച് ഹെഡ്‌ കോൺസ്റ്റബിൾ

‘ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു’: പൊലീസ് യൂണിഫോമിൽ ട്രെയിനിനു മുന്നിൽ ചാടി മരിച്ച് ഹെഡ്‌ കോൺസ്റ്റബിൾ | മനോരമ ഓൺലൈൻ ന്യൂസ് – Bengaluru Police Officer Dies by Suicide After Alleged In-Law Harassment | Bengaluru Police Officer | Suicide | Latest Bengaluru News Malayalam | Malayala Manorama Online News

‘ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു’: പൊലീസ് യൂണിഫോമിൽ ട്രെയിനിനു മുന്നിൽ ചാടി മരിച്ച് ഹെഡ്‌ കോൺസ്റ്റബിൾ

ഓൺലൈൻ ഡെസ്ക്

Published: December 15 , 2024 08:30 PM IST

1 minute Read

തിപ്പണ്ണ അലുഗുർ

ബെംഗളുരു∙ ഭാര്യവീട്ടുകാരുടെ പീഡനത്തെ തുടർന്ന് ഐടി ജീവനക്കാരൻ ജീവനൊടുക്കിയത് ചർച്ചയാകുന്നതിനിടെ ബെംഗളുരുവിൽ മറ്റൊരു യുവാവും ആത്മഹത്യ ചെയ്തു. ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് 33 വയസ്സുകാരനായ തിപ്പണ്ണ അലുഗുർ  എന്ന ഹെഡ് കോൺസ്റ്റബിളാണ് ജീവനൊടുക്കിയത്. ഒരു പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതിവച്ചാണ് ഇയാൾ ട്രെയിന് മുന്നിൽ ചാടി മരിച്ചത്. 

വിജയപുര ജില്ല സ്വദേശിയാണ് തിപ്പണ്ണ. ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്യുന്നത്.  മൂന്നുവർഷങ്ങൾക്ക് മുൻപ് പാർവതി എന്ന യുവതിയെ വിവാഹം ചെയ്തു. പാർവതിയും പിതാവ് യമുനപ്പയും ഇയാളെ പീഡിപ്പിച്ചിരുന്നതായി കന്നഡയിൽ എഴുതിയ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഡിസംബർ 12ന് ഫോണിൽ വിളിച്ച യമുനപ്പ, തിപ്പണ്ണയെ ഭീഷണിപ്പെടുത്തിയതായും കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

 പിതാവിന്റെ ഫോൺകോളിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട തിപ്പണ്ണ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് യൂണിഫോമിലായിരുന്നു തിപ്പണ്ണ. തന്റെ ഔദ്യോഗിക വാഹനം ഹുസ്കുർ റെയിൽവേ സ്റ്റേഷന് അരികിലായി പാർക്ക് ചെയ്തിട്ടുണ്ടെന്നും അതെടുക്കമെന്നും സഹപ്രവർത്തകനോട് ആത്മഹത്യക്കുറിപ്പിൽ ഇയാൾ അഭ്യർഥിച്ചിട്ടുണ്ട്.  മകന്റെ മരണത്തെ തുടർന്ന് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി പാർവതിക്കെതിരെ തിപ്പണ്ണയുടെ അമ്മ പൊലീസിൽ പരാതി നൽകി.

English Summary:
Cop Suicide in Bengaluru: Amid outrage over Atul Subhash’s case, Bengaluru cop commits suicide, blames wife for harassment in death note

5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 2sdrkjqe69sirl3g0sl8u7075o 40oksopiu7f7i7uq42v99dodk2-list mo-health-suicide mo-news-world-countries-india-indianews mo-news-common-bengalurunews


Source link

Related Articles

Back to top button