‘2026 മാർച്ച് 31 ആകുന്നതോടെ മാവോയിസ്റ്റുകളെ തുടച്ചുനീക്കും’: ഛത്തീസ്‌ഗഡിൽ അമിത് ഷായുടെ പ്രഖ്യാപനം

‘2026 മാർച്ച് 31 ആകുന്നതോടെ മാവോയിസ്റ്റുകളെ തുടച്ചുനീക്കും’: ഛത്തീസ്‌ഗഡിൽ അമിത് ഷായുടെ പ്രഖ്യാപനം | മനോരമ ഓൺലൈൻ ന്യൂസ് – Amit Shah Vows to Eradicate Maoists from Chhattisgarh by 2026 | Amit Shah | Maoists | Latest Chhattisgarh News Malayalam | Malayala Manorama Online News

‘2026 മാർച്ച് 31 ആകുന്നതോടെ മാവോയിസ്റ്റുകളെ തുടച്ചുനീക്കും’: ഛത്തീസ്‌ഗഡിൽ അമിത് ഷായുടെ പ്രഖ്യാപനം

ഓൺലൈൻ ഡെസ്ക്

Published: December 15 , 2024 08:53 PM IST

1 minute Read

അമിത് ഷാ. Photo:Sanjay Ahlawat

റായ്പുർ∙ 2026 മാർച്ച് 31 ആകുന്നതോടെ  മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രവും ഛത്തീസ്ഗഡ് സർക്കാരും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളെ നേരിടാൻ ഛത്തീസ്‌ഗഡ് പൊലീസ് സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു.

കഴിഞ്ഞ വർഷം മവോയിസ്റ്റുകൾക്കെതിരായ ദൗത്യത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്‌ഗഡിലെ റായ്പുരിൽ രാഷ്ട്രപതിയുടെ പൊലീസ് കളർ അവാർഡ് ദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

‘‘മവോയിസത്തിൽനിന്നു ഛത്തീസ്‌ഗഡ് മോചിതമായാൽ മുഴുവൻ രാജ്യത്തിനും അതു ഗുണം ചെയ്യും.’’– അമിത് ഷാ പറഞ്ഞു. മവോയിസ്റ്റുകൾക്ക് വേണ്ടി സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളെയും അദ്ദേഹം പരാമർശിച്ചു. മവോയിസ്റ്റുകളോട് ആയുധം വച്ചുകീഴടങ്ങി പൊതുധാരയിലേക്ക് വരാനും അദ്ദേഹം ആഹ്വാനം ചെയ്തു.

English Summary:
Amit Shah Set’s the Deadline: Maoists will be wiped out from Chhattisgarh by March 31, 2026, declared Home Minister Amit Shah during the President’s Police Color Award ceremony in Raipur

mo-crime-maoist 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-chhattisgarh mo-politics-leaders-amitshah 2e0fqti0enc1t3toqie123va33


Source link
Exit mobile version