KERALAM

അമേരിക്കക്കാരൻ ശരിക്കും നമ്മുടെ മക്കൾക്കിട്ടാണ് പണി തരുന്നത്, ചെയ‌്തു കൊടുക്കുന്നത് ഇവിടുന്ന് ജോലിക്ക് പോകുന്നവരും

അമേരിക്കക്കാർ അടക്കമുള്ള പാശ്ചാത്യ ശക്തികൾക്ക് പേറ്റന്റ് ഉണ്ടാക്കാനാണ് കേരളത്തിൽ നിന്നും യുവജനത വിദേശത്ത് പോകുന്നതെന്ന് സന്തോഷ് ജോർജ് കുളങ്ങര. അടുത്ത തലമുറയ‌്ക്കും കൊടുക്കാനുള്ള പേറ്റന്റ് തുകയ്‌ക്ക് വേണ്ടി നമ്മുടെ മക്കളെ കൊണ്ട് അമേരിക്കൻ കമ്പനികളും പാശ്ചാത്യ ശക്തികളും പണിയെടുപ്പിച്ച് അടുത്ത ടെക്‌നോളജി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. അതിനുപകരം അവരെ ഇവിടെ നിറുത്തി നമുക്ക് വേണ്ടി പേറ്റന്റുണ്ടാക്കാൻ ശ്രമിക്കുകയാണ് നമ്മുടെ ഭരണാധികാരികൾ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.

സന്തോഷിന്റെ വാക്കുകൾ-

”എന്റെ ബാല്യകാലത്ത് വ്യത്യസ്തമായി ചിന്തിക്കാമെന്നും നാട്ടുകാര് ചെയ്യുന്നതെല്ലാം നമ്മൾ ചെയ്യേണ്ടതില്ലെന്നും എന്നെ പഠിപ്പിച്ചത് എന്റെ പിതാവാണ്. അതായിരുന്നു എന്റെ തുടക്കവും ധൈര്യവും. നാട്ടുകാർക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിലും എന്റെതായ രീതിയിൽ വഴിവെട്ടി പോകാമെന്ന ധൈര്യം എനിക്ക് തന്നത് എന്റെ പിതാവ് തന്നെയാണ്. പിന്നീട്, വായനയിലൂടെ അറിഞ്ഞ പലരുടെയും ബയോഗ്രഫിയിയിൽ നിന്നാണ് കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്. ആപ്പിളും, ഫേസ്ബുക്കും, മൈക്രോസോഫ്‌റ്റും ഇല്ലാത്ത ഒരുലോകത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയുമോ? അവിടെയാണ് അമേരിക്ക വൻശക്തിയാകുന്നത്.

ഇന്ന് ലോകത്തിന്റെ ഏതുകോണിൽ ഇരിക്കുന്നവനും എന്തു കാണണമെന്നും കേൾക്കണമെന്നും തീരുമാനിക്കുന്നത് അമേരിക്കൻ കമ്പനികളാണ്. അതാണ് അമേരിക്കയുടെ ശക്തി. നമ്മൾ ഉപയോഗിക്കുന്ന പലതിന്റെയും പേറ്റന്റ് അമേരിക്കക്കാരന്റെ കൈയിലാണ്. ഇതിനെല്ലാം അവന് കാശ് കൊടുത്തു കൊണ്ടിരിക്കുകയാണ്. നമ്മുടെ ചെറുപ്പക്കാർ അന്യരാജ്യത്തേക്ക് പോകുമ്പോൾ ഇന്ത്യക്കാരന്റെ അടുത്ത തലമുറയ‌്ക്കും കൊടുക്കാനുള്ള പേറ്റന്റ് തുകയ്‌ക്ക് വേണ്ടി നമ്മുടെ മക്കളെ കൊണ്ട് അമേരിക്കൻ കമ്പനികളും പാശ്ചാത്യ ശക്തികളും പണിയെടുപ്പിച്ച് അടുത്ത ടെക്‌നോളജി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. അതിനുപകരം അവരെ ഇവിടെ നിറുത്തി നമുക്ക് വേണ്ടി പേറ്റന്റുണ്ടാക്കാൻ ശ്രമിക്കുകയാണ് നമ്മുടെ ഭരണാധികാരികൾ ശ്രമിക്കേണ്ടത്. അതിന് ലോകനിലവാരമുള്ള ഫെസിലിറ്റികൾ കേരളത്തിൽ കൊടുത്താൽ ആരും വിദേശത്തേക്ക് പോകില്ല. ”


Source link

Related Articles

Back to top button