ശിവഗിരി തീർത്ഥാടനകാലത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: 92-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തെ വിളംബരംചെയ്യുന്ന തീർത്ഥാടനകാലത്തിന് ഇന്ന് ശിവഗിരിയിൽ തുടക്കമാവും. ഡിസംബർ 30ന് ഉപരാഷ്ട്രപതി ജഗ് ദീപ് ധൻകർ ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. തീർത്ഥാടനകാലത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.

ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി പരാനന്ദ ഭദ്രദീപ പ്രകാശനം നടത്തും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ട്രഷറർ സ്വാമി ശാരദാനന്ദ, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. വത്തിക്കാൻ ലോകമതപാർലമെന്റിൽ പങ്കെടുത്ത പ്രതിനിധികളെ ഗുരുധർമ്മപ്രചരണ സഭ ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ ആദരിക്കും. സ്വാമി ധർമ്മാനന്ദ, മുനിസിപ്പൽ കൗൺസിലർമാരായ രാഖി, എസ്.സതീശൻ എന്നിവർ പ്രസംഗിക്കും. ഗുരുധർമ്മപ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും ശിവഗിരി തീർത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി നന്ദിയും പറയും.


Source link
Exit mobile version