INDIA

സവർക്കറെ ഉദ്ധരിച്ച് രാഹുലിന്റെ ആക്രമണം; കോൺഗ്രസിനെ മാത്രം ഉന്നമിട്ട് മോദി

സവർക്കറെ ഉദ്ധരിച്ച് രാഹുലിന്റെ ആക്രമണം; കോൺഗ്രസിനെ മാത്രം ഉന്നമിട്ട് മോദി | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | Constitution of India | Lok Sabha Debate | Rahul Gandhi | Narendra Modi | Savarkar | Manusmriti | congress | BJP | Indian Politics | Constitutional Amendment – Savarkar vs. Constitution: Rahul Gandhi sparks Lok Sabha debate | India News, Malayalam News | Manorama Online | Manorama News

സവർക്കറെ ഉദ്ധരിച്ച് രാഹുലിന്റെ ആക്രമണം; കോൺഗ്രസിനെ മാത്രം ഉന്നമിട്ട് മോദി

മനോരമ ലേഖകൻ

Published: December 15 , 2024 03:35 AM IST

1 minute Read

ഭരണഘടനാചർച്ച: ലോക്സഭാ ചർച്ച പൂർത്തിയായി

ഭരണഘടനയ്ക്കൊപ്പം മനുസ്മൃതിയുടെ പകർപ്പും ഉയർത്തിക്കാട്ടി രാഹുൽ

നെഹ്റു മുതൽ രാഹുൽ വരെയുള്ളവരെ ആക്രമിച്ച് മോദിയുടെ മറുപടി

രാഹുൽ ഗാന്ധി (Photo: Sanjay Ahlawat), നരേന്ദ്ര മോദി (Photo: Sajjad HUSSAIN / AFP)

ന്യൂഡൽഹി ∙ ഭരണഘടനയ്ക്കു പകരം ‘മനുസ്മൃതി’ കൊണ്ടുവരണമെന്നാണ് ഹിന്ദുമഹാസഭ നേതാവ് വി.ഡി.സവർക്കർ വാദിച്ചതെന്നു ലോക്സഭയിലെ ഭരണഘടനാ ചർച്ചയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ബിജെപിയെ ഓർമിപ്പിച്ചു. ജവാഹർലാൽ നെഹ്റു മുതലുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാരും നേതാക്കളും ഭരണഘടനയുടെ അന്തസ്സത്തയെ തുടർച്ചയായി വേട്ടയാടിയെന്ന് മറുപടിപ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഭരണഘടനയ്ക്കൊപ്പം മനുസ്മൃതിയുടെ പകർപ്പും ഉയർത്തിക്കാട്ടിയായിരുന്നു രാഹുലിന്റെ പ്രസംഗം. ‘ഭരണഘടന കാത്തുസൂക്ഷിക്കണമെന്നു പറയുക വഴി നിങ്ങൾ സവർക്കറെ അപമാനിക്കുകയാണ്’–രാഹുൽ ഭരണപക്ഷത്തെ പരിഹസിച്ചു. ഭരണഘടനാസഭയുടെ ഭാഗമായിരുന്നില്ലെങ്കിലും വി.ഡി.സവർക്കർ, മദൻമോഹൻ മാളവ്യ തുടങ്ങിയവരുടെ ആശയങ്ങളും ഭരണഘടനയിൽ ഉൾച്ചേർന്നിട്ടുണ്ടെന്ന കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ പരാമർശത്തിനുള്ള മറുപടി കൂടിയായിരുന്നു രാഹുലിന്റെ പ്രസംഗം.

ഭരണഘടനയിലുള്ളതൊന്നും ഭാരതീയമല്ലെന്നും വേദങ്ങൾ കഴിഞ്ഞാൽ ഏറ്റവും അധികം ആരാധിക്കപ്പെടുന്ന മനുസ്മൃതിയാണ് പൗരാണിക ഭാരതത്തിന്റെ സംസ്‌കാരത്തിന്റെ അടിസ്ഥാനമെന്നുമുള്ള സവർക്കറുടെ വരികളും രാഹുൽ ഉദ്ധരിച്ചു.
കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷകക്ഷികളെ മോദി വിമർശിച്ചില്ല. ഇന്ത്യാസഖ്യത്തിൽ കോൺഗ്രസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയെന്ന തന്ത്രമാണ് ബിജെപി ഇക്കുറിയും പയറ്റിയത്. 

തിരഞ്ഞെടുക്കപ്പെടാത്ത സർക്കാരായിരുന്നിട്ടും 1951ൽ ജവാഹർലാൽ നെഹ്റു ഓർഡിനൻസ് വഴി ഭരണഘടനാഭേദഗതി കൊണ്ടുവന്നുവെന്നു മോദി കുറ്റപ്പെടുത്തി. അഭിപ്രായസ്വാതന്ത്ര്യത്തെ കടന്നാക്രമിക്കുന്ന ഈ ഭേദഗതി ഭരണഘടനാ നിർമാതാക്കളെ അപമാനിക്കുന്നതിനു തുല്യമായിരുന്നു. നെഹ്റു തുടക്കമിട്ട ഭരണഘടനാവിരുദ്ധ രീതി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും രാജീവ് ഗാന്ധി ഷാബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാനും ഉപയോഗിച്ചു.
പാർട്ടി പ്രസിഡന്റാണ് (സോണിയ ഗാന്ധി) അധികാരകേന്ദ്രമെന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞതും ഉദ്ധരിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിനു മുകളിൽ ഭരണഘടനാവിരുദ്ധമായി ദേശീയ ഉപദേശക സമിതിയെ (എൻഎസി) നിയമിച്ചു. യുപിഎ ഭരണകാലത്ത് മന്ത്രിസഭാ തീരുമാനങ്ങളുടെ കുറിപ്പ് രാഹുൽ കീറിയെറിഞ്ഞതും മോദി ഓർമിപ്പിച്ചു. 

ലോക്സഭയിൽ 2 ദിവസം നീണ്ട ഭരണഘടനാ ചർച്ചയ്ക്കൊടുവിലായിരുന്നു പ്രധാനമന്ത്രിയുടെ മറുപടിപ്രസംഗം. നാളെയും മറ്റന്നാളുമാണ് രാജ്യസഭയിലെ ചർച്ച.

English Summary:
Savarkar vs. Constitution: Rahul Gandhi sparks Lok Sabha debate

mo-news-common-indianconstitution mo-news-common-malayalamnews mo-news-common-newdelhinews mo-politics-leaders-rahulgandhi 40oksopiu7f7i7uq42v99dodk2-list 6bpskidpadg06s3qtka4qbd8p9 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button