പുതിയ ന്യൂനമർദം; 17 മുതൽ തമിഴ്നാട്ടിൽ കനത്ത മഴ
പുതിയ ന്യൂനമർദം; 17 മുതൽ തമിഴ്നാട്ടിൽ കനത്ത മഴ | മനോരമ ഓൺലൈൻ ന്യൂസ് – IMD Forecasts Heavy Rainfall, Flood Risk in Parts of Tamil Nadu | Indian Meteorological Department | Heavy Rainfall | Tamil Nadu News Malayalam | Malayala Manorama Online News
പുതിയ ന്യൂനമർദം; 17 മുതൽ തമിഴ്നാട്ടിൽ കനത്ത മഴ
മനോരമ ലേഖകൻ
Published: December 15 , 2024 03:17 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – Istockphoto/SB Stock)
ചെന്നൈ∙ ബംഗാൾ ഉൾക്കടലിൽ ഇന്നു പുതിയ ന്യൂനമർദം രൂപപ്പെടുമെന്നും 17 മുതൽ തമിഴ്നാട്ടിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കിയാണു ന്യൂനമർദം നീങ്ങുകയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അതേസമയം, തെക്കൻ തമിഴ്നാട്ടിൽ മഴ അൽപം കുറഞ്ഞെങ്കിലും വെള്ളക്കെട്ടിനു ശമനമില്ല. തിരുനെൽവേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിൽ പലയിടത്തും വീടുകളും റോഡുകളും വെള്ളത്തിലാണ്. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നും നാളെയും തിരുച്ചെന്തൂർ ക്ഷേത്രത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
English Summary:
Tamil Nadu Braces for More Rain: Indian Meteorological Department (IMD) forecasts heavy rain in Tamil Nadu from the 17th due to a new low-pressure system forming over the Bay of Bengal. Stay informed about potential flood warnings and travel advisories.
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list 2ubkngv0k3nal31oqpp2501mf6 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-environment-rainhavoc mo-news-national-states-tamilnadu mo-environment-bayofbengal
Source link