പ്രതിഷേധങ്ങള്‍ക്കിടെ മുന്‍ ഫുട്‌ബോള്‍ താരം ജോര്‍ജയയില്‍ പ്രസിഡന്റാകും
റ്റബിലീസി: ജോര്‍ജിയില്‍ മുന്‍ ഫുട്‌ബോള്‍ താരം പ്രസിഡന്റാകും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായിരുന്ന മിഖെയില്‍ കവെലാഷ്‌വിലിയാണ് ജോര്‍ജിയുടെ അടുത്ത പ്രസിഡന്റാകുക. നിലവിലെ ഭരണകക്ഷിയായ ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിക്കാണ് പ്രസിഡന്റിനെ നിശ്ചയിക്കാനുള്ള ഇലക്ടറല്‍ കോളേജില്‍ മുന്‍തൂക്കം. അതിനാല്‍ കവെലാഷ്‌വിലി പ്രസിഡന്റാകുമെന്നത് ഏറക്കുറെ ഉറപ്പാണ്. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് വൈകിപ്പിക്കുന്നുവെന്നാരോപിച്ച് ജോര്‍ജിയയില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് പുതിയ പ്രസിഡന്റ് സ്ഥാനാരോഹിതനാകുന്നത്. ജോര്‍ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ മുന്‍ എംപിയായ മിഖേല്‍ കവെലാഷ്‌വിലി 2016-ലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്.ഒക്ടോബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് ബഹിഷ്‌കരിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 26-ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ വിജയം വന്‍ വിവാദമായിരുന്നു. പലരും ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ട്ടിയുടെ വിജയത്തെ അംഗീകരിക്കുന്നില്ല. റഷ്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് ജോര്‍ജ്ജിയന്‍ ഡ്രീം പാര്‍ട്ടിക്കുള്ളത്. എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്കുള്‍പ്പെടെ എത്രയും പെട്ടെന്ന് യൂറോപ്യന്‍ യൂണിയനില്‍ അംഗമാകണമെന്ന ആവശ്യമാണുള്ളത്. നിലവിലെ പ്രതിഷേധം യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ശക്തിപ്രാപിച്ചത്. ഡ്രീം പാര്‍ട്ടിയുടെ വിജയത്തിന് പിന്നാലെയായിരുന്നു തീരുമാനം.
Source link