KERALAM

ശബരിമലയിൽ കൊപ്രാക്കളത്തിൽ തീപിടിത്തം, ഫയർഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കി

ശബരിമല : ശബരിമലയിൽ കൊപ്രാക്കളത്തിൽ ഉണ്ടായ തീപിടിത്തം ആശങ്ക ഉയർത്തി. കൊപ്രാ ഉണങ്ങാനിട്ട ഷെഡിൽ വലിയതോതിൽ പുക ഉയരുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.

ശബരിമലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നല്ല മഴയായതിനാൽ കൊപ്ര കരാർ എടുത്തവർ ഷെഡിൽ കൂടുതൽ കൊപ്ര സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നാണ് പുക ഉയർന്നത്. അതേസമയം തീപിടിത്തത്തിലേക്ക് സാഹചര്യങ്ങൾ പോയില്ലെന്നും അതിന് മുമ്പ് നിയന്ത്രണ വിധേയമാക്കിയതായും അധികൃതർ അറിയിച്ചു. സ്ഥലത്ത് അഗ്നിശമന സേന സ്ഥിരമായുണ്ടെന്നും കൊപ്രാക്കളത്തിന്റെ അപകടകരമായ സാഹചര്യം കണക്കിലെടുത്ത് ഫയർ ഓഡിറ്റ് നടത്തിയിരുന്നതായും അധികൃതർ വ്യക്തമാക്കി.


Source link

Related Articles

Back to top button