KERALAM
മൂന്ന് പതിറ്റാണ്ടിനു ശേഷം കുസാറ്റ് യൂണിയൻ പിടിച്ച് കെ.എസ്.യു

കൊച്ചി: 31 വർഷത്തിനു ശേഷം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ യൂണിയൻ തിരഞ്ഞെടുപ്പിൽ കെ.എസ്.യുവിന് വൻ വിജയം. കുര്യൻ ബിജു ചെയർപേഴ്സണായും നവീൻ മാത്യു വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു. 15 സീറ്റിൽ 13ഉം കെ.എസ്.യു പിടിച്ചെടുത്തു. കഴിഞ്ഞ തവണ 13 സീറ്റിലും എസ്.എഫ്.ഐയാണ് വിജയിച്ചത്.
അർച്ചന എസ്.ബി (ജനറൽ സെക്രട്ടറി), മുഹമ്മദ് റാഷിദ് (ജോയിന്റ് സെക്രട്ടറി), ബേസിൽ എം. പോൾ (ടഷറർ) എന്നിവരാണ് കെ.എസ്.യു യൂണിയൻ ഭാരവാഹികൾ. വിവിധ വിഭാഗങ്ങളിലെ സെക്രട്ടറിമാരായി മുഹമ്മദ് നഫീഹ് കെ.എം, മുഹമ്മദ് സൈനുൽ ആബിദീൻ, സയ്യിൽ മുഹമ്മദ് ഇ.പി, ഫാത്തിമ. പി, നിജു റോയ്, ഷിനാൻ മുഹമ്മദ് ഷെരീഫ്, ബേസിൽ ജോൺ എൽദോ, ശരത്. പി.ജെ എന്നിവർ വിജയിച്ചു. എസ്.എഫ്.ഐയുടെ നിലപാടുകളെ കലാലയങ്ങൾ തള്ളുന്നതിനു തെളിവാണ് ഈ വിജയമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ പറഞ്ഞു.
Source link