കുഞ്ഞുമൊത്തുള്ള ആദ്യ വർക്ക് മീറ്റ്; മുലയൂട്ടുന്ന ചിത്രവുമായി രാധിക ആപ്തേ

കുഞ്ഞുമൊത്തുള്ള ആദ്യ വർക്ക് മീറ്റ്; മുലയൂട്ടുന്ന ചിത്രവുമായി രാധിക ആപ്തേ

കുഞ്ഞുമൊത്തുള്ള ആദ്യ വർക്ക് മീറ്റ്; മുലയൂട്ടുന്ന ചിത്രവുമായി രാധിക ആപ്തേ

മനോരമ ലേഖിക

Published: December 14 , 2024 06:40 PM IST

1 minute Read

കുഞ്ഞുമൊത്തുള്ള ചിത്രം പങ്കുവച്ചു നടി രാധിക ആപ്തെ. കുഞ്ഞു പിറന്ന വിശേഷം നടി ആരാധകരുമായി പങ്കിട്ടിരുന്നില്ല. ഇപ്പോൾ, ആദ്യമായി തന്റെ കുഞ്ഞിനെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് രാധിക. 
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ, തന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിനൊപ്പം ഒരു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുന്ന രാധിക “പ്രസവത്തിന് ശേഷമുള്ള ആദ്യ വർക്ക് മീറ്റിംഗ്, ഞങ്ങളുടെ ഒരാഴ്ച പ്രായമുള്ള  കുഞ്ഞ് എൻ്റെ നെഞ്ചിൽ” എന്നാണ് കുറിച്ചത്. 

വിജയ് വർമ്മ, ഗുൽഷൻ ദേവയ്യ, മോന സിംഗ്, സോയ അക്തർ തുടങ്ങി നിരവധി പേരാണ് രാധികയെ അഭിനന്ദനങ്ങൾ അറിയിക്കുന്നത്. ഒക്ടോബറിൽ, 2024 ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ തൻ്റെ ചിത്രം സിസ്റ്റർ മിഡ്‌നൈറ്റിൻ്റെ പ്രദർശനത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാധിക തന്റെ പ്രെഗ്നനൻസി പരസ്യമാക്കിയത്. ബ്രിട്ടീഷ് വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബെനഡിക്റ്റ് ടെയ്‌ലർ ആണ് രാധികയുടെ ഭർത്താവ്.

English Summary:
Radhika Apthe with kid

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie 4142i4rlmch1ee5a3cpu7sanre f3uk329jlig71d4nk9o6qq7b4-list


Source link
Exit mobile version