‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ ഒന്നാമതെത്തുകയെന്നത് സ്വപ്നം’

‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ രാജ്യം ഒന്നാമതെത്തും’ –
‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്; സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ ഒന്നാമതെത്തുകയെന്നത് സ്വപ്നം’
ഓൺലൈൻ ഡെസ്‍ക്
Published: December 14 , 2024 07:06 PM IST
1 minute Read
Image: narendramodi.in
ന്യൂഡൽഹി∙ ആർട്ടിക്കിൾ 370 ഇന്ത്യയുടെ ഐക്യത്തിന് തടസ്സമായതിനാലാണ് റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിലെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതീയ സംസ്കാരം ലോകത്തിന് മാതൃകയാണ്. ഇന്ത്യ വളരെ വേഗത്തിൽ വികസിക്കുകയാണ്. എത്രയും വേഗം മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള ശ്രമത്തിലാണ് രാജ്യം. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ ഒന്നാമതെത്തുകയാണ് നമ്മുടെ സ്വപ്നം.
തുടക്കം മുതൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകിയത് അഭിമാനകരമായ കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് എല്ലാ നയപരമായ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതിൽ സ്ത്രീകൾ പ്രധാന പങ്കുവഹിക്കുന്നു. പ്രസിഡന്റ് ദ്രൗപതി മുർമു ആദിവാസി വിഭാഗത്തിൽനിന്നുള്ള ആളാണ്. പാർലമെന്റിൽ അടക്കം എല്ലാ മേഖലകളിലും വനിതാ പ്രാതിനിധ്യം വർധിക്കുകയാണ്. വനിതാ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായി മാറി.
അതിനിടെ കോൺഗ്രസിനെ പ്രധാനമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ നിന്ന് അടിയന്തരാവസ്ഥയുടെ കറ ഒരിക്കലും മായ്‌ക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനയ്ക്ക് 25 വയസ്സ് തികഞ്ഞപ്പോഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പ് നൽകിയ അവകാശങ്ങൾ എടുത്തുമാറ്റപ്പെട്ടു. രാജ്യം ഒരു ജയിലായി മാറി. അടിസ്ഥാന സൗകര്യമേഖലയിലും വൈദ്യുതി മേഖലയിലും കേന്ദ്ര സർക്കാർ േനട്ടമുണ്ടാക്കിയതായി പ്രധാനമന്ത്രി പറഞ്ഞു. മുൻ സർക്കാരുകളുടെ കാലത്ത് രാജ്യത്തിന്റെ ഒരു ഭാരം ഇരുട്ടിലായിരുന്നു. ബിജെപി സർക്കാർ ‘ഒരു രാജ്യം ഒരു ഗ്രിഡ്’ പദ്ധതി നടപ്പിലാക്കി. രാജ്യത്തിന്റെ എല്ലായിടത്തും തടസ്സമില്ലാതെ ഇന്ന് വൈദ്യുതി എത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
English Summary:
Narendra Modi: Prime Minister Narendra Modi addressed the Lok Sabha,highlighting the revocation of Article 370 as crucial for national unity.
mo-news-common-indianconstitution mo-legislature-loksabha 48kdbdgascqu8qbv4mnjgbq5ik 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-narendramodi
Source link