CINEMA

ഇത് ഡോബി തിരുവോത്ത്, എന്റെ ഡോഗ്സൺ: പൊന്നോമനയെ പരിചയപ്പെടുത്തി പാർവതി തിരുവോത്ത്

വളർത്തു നായയുടെ ചിത്രം പങ്കുവച്ച് നടി പാർവതി തിരുവോത്ത് കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ഡോബി തിരുവോത്ത്, എന്റെ ഡോഗ്‌സണ്‍ എന്ന് കുറിച്ചു കൊണ്ടാണ് തന്റെ അരുമയായ നായക്കുട്ടിയെ പാര്‍വതി പരിചയപ്പെടുത്തിയിരിക്കുന്നത്. നായക്കുട്ടിയുടെ നാലാം ജന്മദിനത്തിലാണ് ഈ പോസ്റ്റ്.

തന്റെ ഹൃദയത്തിന്റെ സൂക്ഷിപ്പുകാരൻ എന്നാണ് ഈ ‘മകനെ’ പാർവതി വിളിക്കുന്നത്. ഗർഭപാത്രത്തിൽ കഴിഞ്ഞ സമയം എങ്ങനെയുണ്ടാകും എന്ന് ഓർത്തെടുത്ത് ഒരു സ്കാൻ ഇമേജിൽ ഡോബിയുടെ മുഖം ഫോട്ടോഷോപ്പ് ചെയ്‌തുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

മഞ്ജു വാരിയരും, ഗീതു മോഹൻദാസും, റിമ കല്ലിങ്കലും അടങ്ങുന്ന സുഹൃത്തുക്കൾ ഈ ചിത്രം ലൈക് ചെയ്തപ്പോൾ, അന്ന ബെൻ, വേദിക തുടങ്ങിയവർ ഡോബിക്ക് ആശംസാ കമന്റുകളുമായി എത്തി.

ഒടിടിയിലൂടെ നേരിട്ട് സ്ട്രീമിങ് ആരംഭിച്ച ‘ഹെര്‍’ ആണ് പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് റിലീസ് ചെയ്ത അവസാന ചിത്രം. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെര്‍ പറയുന്നത്. ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോള്‍ ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്നു.

English Summary:
Actress Parvathy Thiruvoth’s words, shared along with a picture of her pet dog, are gaining attention.


Source link

Related Articles

Back to top button