INDIALATEST NEWS

‘പ്രതിഷേധിക്കുക ഞങ്ങളുടെ അവകാശം’; കർഷകരുടെ ഡൽഹി മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കർഷകരുടെ ഡൽഹി മാർച്ചിനിടെ സംഘർഷം | മനോരമ ഓൺലൈൻ ന്യൂസ് – India News | Farmer News | Latest News

‘പ്രതിഷേധിക്കുക ഞങ്ങളുടെ അവകാശം’; കർഷകരുടെ ഡൽഹി മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

മനോരമ ലേഖകൻ

Published: December 14 , 2024 02:35 PM IST

1 minute Read

കർഷകരുടെ ഡൽഹി മാർച്ചിൽനിന്ന്. ചിത്രം: മനോരമ ന്യൂസ്

ന്യൂഡൽഹി∙ കർഷകരുടെ ഡൽഹി മാർച്ചിനിടെ സംഘർഷം. 12 മണിക്കാണ് ‘ദില്ലി ചലോ’ മാർച്ച് ആരംഭിച്ചത്. പൊലീസ് മാർച്ച് തടഞ്ഞതിനെ തുടർന്നാണ് പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിൽ സംഘർഷമുണ്ടായത്. ബാരിക്കേഡിന് അടുത്തെത്തി പ്രതിഷേധിച്ച കർഷകർക്കുനേരെ ഹരിയാന പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അഞ്ചു കർഷകർക്കു പരുക്കേറ്റു. അനുമതിയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നാണ് പൊലീസിന്റെ നിലപാട്. നേരത്തെ രണ്ടു തവണ മാർച്ച് പൊലീസ് തടഞ്ഞിരുന്നു.

101 കർഷകരാണ് മാർച്ച് നടത്തിയത്. ഡൽഹിയിലേക്ക് പോകണമെങ്കിൽ അനുമതി ആവശ്യമാണെന്ന് അംബാല എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രശ്ന പരിഹാരത്തിനായി യോഗം വിളിക്കാൻ നിര്‍ദേശമുണ്ട്. 18നാണ് യോഗം. അതുവരെ നിയമങ്ങൾ പാലിക്കണമെന്നും എസ്പി അഭ്യർഥിച്ചു. ഡൽഹിയിലേക്ക് പോകാൻ അനുവദിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ‘‘ ഡൽഹിയിലേക്ക് പോകാൻ അനുവദിക്കണം. രാജ്യതലസ്ഥാനത്തു പോയി പ്രതിഷേധിക്കുക എന്നത് ഞങ്ങളുടെ അവകാശമാണ്. കർഷക ശബ്ദത്തെ അടിച്ചമർത്താനാകില്ല’’–കർഷകർ മാധ്യമങ്ങളോട് പറഞ്ഞു.

English Summary:
Farmer Protest: armers marching to Delhi under the ‘Delhi Chalo’ banner clashed with police at the Punjab-Haryana border, resulting in injuries and raising tensions.

mo-news-common-latestnews 33bvf4dvt44adkl7h0093enlbr 5us8tqa2nb7vtrak5adp6dt14p-list mo-agriculture-farmer 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews


Source link

Related Articles

Back to top button