CINEMA

എല്ലാ കുറ്റവും ഒരു വ്യക്തിയിൽ മാത്രം ചുമത്തുന്നത് കാണുമ്പോൾ വേദനിക്കുന്നു: രശ്മിക മന്ദാന

എല്ലാം കുറ്റവും ഒരു വ്യക്തിയിൽ മാത്രം ചുമത്തുന്നത് കാണുമ്പോൾ വേദനിക്കുന്നു: രശ്മിക മന്ദാന | Rashmika Mandanna Allu Arjun

എല്ലാ കുറ്റവും ഒരു വ്യക്തിയിൽ മാത്രം ചുമത്തുന്നത് കാണുമ്പോൾ വേദനിക്കുന്നു: രശ്മിക മന്ദാന

മനോരമ ലേഖകൻ

Published: December 14 , 2024 12:17 PM IST

1 minute Read

രശ്മിക മന്ദാന, അല്ലു അർജുൻ

അല്ലു അർജുനെ അറസ്റ്റ് ചെയ്തതിൽ നിരാശ പ്രകടിപ്പിച്ച് നടി രശ്മിക മന്ദാന. അല്ലു അർജുനെ അറസ്റ്റ് ചെയ്ത വാർത്ത തന്റെ ഹൃദയം തകർത്തു എന്നാണ് രശ്‌മിക കുറിച്ചത്.  വാർത്തയിൽ കാണുന്നത് തനിക്ക് വിശ്വസിക്കാൻ പോലും കഴിയുന്നില്ലെന്നും നടന്ന സംഭവം ദൗർഭാഗ്യകരമാണെങ്കിലും ഒരു വ്യക്തിയിൽ മാത്രം കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത് അവിശ്വസനീയമാണെന്നും രശ്‌മിക സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.   
“ഇപ്പോൾ വാർത്തയിൽ കാണുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നടന്ന സംഭവം ഏറെ ദൗർഭാഗ്യകരവും സങ്കടകരവുമാണ്. എന്നിരുന്നാലും എല്ലാം കുറ്റവും ഒരു വ്യക്തിയിൽ മാത്രം ചുമത്തുന്നത് കാണുന്നത് നിരാശാജനകമാണ്. അല്ലു അർജുനെ അറസ്റ്റ് ചെയ്ത സാഹചര്യം അവിശ്വസനീയവും ഹൃദയഭേദകവുമാണ്.”– രശ്‌മിക മന്ദാന കുറിച്ചു.

ഡിസംബർ 4 ന് അല്ലു അർജുനും ‘പുഷ്പ 2’ ടീമും ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടു 35 വയസ്സുള്ള ഒരു സ്ത്രീ മരിക്കുകയും അവരുടെ മകനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ദാരുണമായ ഈ സംഭവത്തിൽ പ്രതികരിച്ച് അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ തന്റെ അനുശോചനം അറിയിക്കുകയും മരിച്ച സ്ത്രീയുടെ കുടുംബത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. 

എന്നാൽ സംഭവത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് വെള്ളിയാഴ്ച രാവിലെ ചിക്കാടപ്പള്ളി പൊലീസ് അല്ലു അർജുനെ അദ്ദേഹത്തിന്റെ വസതിയിൽ ഇടിച്ചു കയറി അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തികച്ചും നാടകീയമായ രംഗങ്ങളാണ് അല്ലു അർജുന്റെ വീട്ടിൽ അരങ്ങേറിയത്.

English Summary:
Rashmika Mandanna calls Pushpa 2 The Rule co-star Allu Arjun’s arrest ‘heartbreaking’

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-alluarjun mo-movie-pushpa-2 mo-entertainment-movie-rashmikamandanna f3uk329jlig71d4nk9o6qq7b4-list 124u004r14ncd9hm3h2b50111s


Source link

Related Articles

Back to top button