WORLD

മിസൈലിലും ഡ്രോണിലും മുതൽ സ്പേസ്‌ക്രാഫ്റ്റിൽ വരെ കയ്യൊപ്പ്; റഷ്യയുടെ കൊല്ലപ്പെട്ട ‘മിസൈൽ മാന്‍’ ആര്


മിഖായേല്‍ ഷാറ്റ്‌സ്‌കി. റഷ്യയുടെ മിസൈല്‍ മനുഷ്യന്‍ (Missile Man) എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ അടുത്തയാളായ ഷാറ്റ്‌സ്‌കിയെ മോസ്‌കോയ്ക്ക് സമീപം കോട്ടല്‍നിക്കിയിലെ പാര്‍ക്കില്‍ വെച്ച് അജ്ഞാതര്‍ വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് യുക്രൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യുക്രൈന്‍ സേനയുടെ ഇന്റലിജന്‍സ് വിഭാഗമാണ് ഇതിന് പിന്നില്‍ എന്ന സംശയവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യ പ്രയോഗിക്കുന്ന നിര്‍ണായക മിസൈലുകള്‍ ഉള്‍പ്പെടെ വികസിപ്പിച്ച മാര്‍സ് ഡിസൈനര്‍ ബ്യൂറോ എന്ന കമ്പനിയുടെ ഡെപ്യൂട്ടി ഡിസൈനറും സോഫ്റ്റ്‌വെയര്‍ വിഭാഗം മേധാവിയുമാണ് കൊല്ലപ്പെട്ട ഷാറ്റ്‌സ്‌കി.


Source link

Related Articles

Back to top button