KERALAM
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ: ഇന്റലിജൻസ് പറഞ്ഞാൽ അന്നുതന്നെ രേഖ നൽകണം
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുള്ള സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അറ്റസ്റ്റേഷന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടയുടൻ രേഖകൾ നൽകണമെന്ന് വകുപ്പുകൾക്ക് ആഭ്യന്തര അഡി. ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവ് നൽകി. അറ്റസ്റ്റേഷനുമായി സർക്കാർ ഓഫീസുകളും സർവകലാശാലകളും സഹകരിക്കുന്നില്ലെന്ന് ഇന്റലജിൻസ് മേധാവി സർക്കാരിനെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വിവരശേഖരണത്തിനെത്തുന്ന ദിവസം തന്നെ വിവരങ്ങൾ രേഖാമൂലം കൈമാറണമെന്ന് ഉത്തരവിട്ടത്.
Source link