KERALAM
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് തുടക്കം
കോഴിക്കോട്: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പ്രഥമ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കം. മുഹമ്മദ് അബ്ദുറഹ്മാൻ മെമ്മോറിയൽ ജൂബിലി ഹാളിൽ സജ്ജീകരിച്ച ആനത്തലവട്ടം ആനന്ദൻ നഗറിൽ കെ.ബി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പതാക ഉയർത്തി. മൂന്ന് ദിവസത്തെ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.ബി.ഇ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സനിൽ ബാബു.എൻ, മേയർ ഡോ. ബീന ഫിലിപ്പ്, സുഭാഷ്.വി തുടങ്ങിയവർ പ്രസംഗിച്ചു.
Source link