ലോക്സഭ: ഭരണഘടനാ ചർച്ചയിൽ ആരോപണപ്രത്യാരോപണങ്ങൾ
ലോക്സഭ: ഭരണഘടനാ ചർച്ചയിൽ ആരോപണപ്രത്യാരോപണങ്ങൾ | മനോരമ ഓൺലൈൻ ന്യൂസ് – Loksabha: Heated debate erupts in Lok Sabha on the 75th anniversary of the Indian Constitution, with accusations flying between ruling and opposition parties over upholding constitutional values | India News Malayalam | Malayala Manorama Online News
ലോക്സഭ: ഭരണഘടനാ ചർച്ചയിൽ ആരോപണപ്രത്യാരോപണങ്ങൾ
മനോരമ ലേഖകൻ
Published: December 14 , 2024 02:13 AM IST
Updated: December 13, 2024 11:59 PM IST
1 minute Read
പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ, വീരമൃത്യു വരിച്ച സേനാംഗങ്ങൾക്ക് ആദരമർപ്പിക്കാൻ എത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനോടു മുന്നോട്ടുനിൽക്കാൻ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡ, അമിത് ഷാ, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ സമീപം. 2001 ഡിസംബർ 13നാണ് പാർലമെന്റിനു നേരെ ഭീകരാക്രമണമുണ്ടായത്. 8 സുരക്ഷാജീവനക്കാർ രക്തസാക്ഷികളായി. ചിത്രം: രാഹുൽ ആർ.പട്ടം/ മനോരമ
ന്യൂഡൽഹി ∙ ഭരണഘടനാമൂല്യങ്ങൾ തകർക്കാൻ ശ്രമിച്ചത് ആരെന്ന കാര്യത്തിൽ ലോക്സഭയിൽ ഭരണപ്രതിപക്ഷങ്ങൾ പരസ്പരം ആരോപണമുന്നയിച്ചു. ഭരണഘടനാസഭ ഭരണഘടന അംഗീകരിച്ചതിന്റെ 75–ാം വാർഷികവുമായി ബന്ധപ്പെട്ടു ലോക്സഭയിലെ ദ്വിദിന ചർച്ച തുടങ്ങി.
തങ്ങൾ ഭരണഘടന ഹൃദയത്തിലേറ്റുമ്പോൾ, പ്രതിപക്ഷം അതു പോക്കറ്റിൽ കൊണ്ടുനടക്കുകയാണെന്ന് ചർച്ച തുടങ്ങിവച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആരോപിച്ചു. ‘പല പ്രതിപക്ഷനേതാക്കളും ഭരണഘടനയുടെ പകർപ്പ് പോക്കറ്റിൽ കൊണ്ടുനടക്കുന്നതു കാണുന്നുണ്ട്. സത്യത്തിൽ ഇതവർ കുട്ടിക്കാലത്തു പഠിച്ച ശീലമാണ്. തലമുറകളായി കുടുംബങ്ങളിൽ ഭരണഘടന പോക്കറ്റിൽ സൂക്ഷിക്കുന്നതാണ് ഇവർ കണ്ടിരിക്കുന്നത്’– രാജ്നാഥ് പറഞ്ഞു.
ഭരണഘടനയെക്കാൾ കോൺഗ്രസ് പ്രാമുഖ്യം നൽകിയത് അധികാരത്തിനായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് ഒരു ഭരണഘടനാ സ്ഥാപനങ്ങളുടെയും പരമാധികാരം അംഗീകരിച്ചിരുന്നില്ല. ഭരണഘടനാ മൂല്യങ്ങളെ തകർക്കാനാണു ശ്രമിച്ചത്. സ്വന്തം അധികാരമുറപ്പിക്കാൻ കോൺഗ്രസ് മിക്ക ഭരണഘടനാഭേദഗതികളും നടത്തിയപ്പോൾ, ജനങ്ങളെ ശാക്തീകരിക്കാനാണു മോദി സർക്കാർ ഭേദഗതികൾ വരുത്തിയതെന്ന് രാജ്നാഥ് അവകാശപ്പെട്ടു.
സർക്കാരുകളെ പണത്തിന്റെ ബലത്തിൽ മറിച്ചിടുന്നത് ആരാണെന്ന് എല്ലാവർക്കുമറിയാമെന്ന് പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു. ഭരണഘടനാ ചർച്ചയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രസംഗിക്കും.
ലോയ പരാമർശവുമായി മഹുവ; ബഹളംരാജ്നാഥ് സിങ്ങിന്റെ പ്രസംഗത്തിനു മറുപടിയായി തൃണമൂൽ അംഗം മഹുവ മൊയ്ത്ര ജഡ്ജി ബി.എച്ച്.ലോയയുടെ മരണത്തെക്കുറിച്ചു പരാമർശിച്ചതിൽ ബഹളം. മഹുവയുടെ പരാമർശത്തിനെതിരെ നടപടിയുണ്ടാകുമെന്നു പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു മുന്നറിയിപ്പു നൽകിയതിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയതോടെ സഭ 2 തവണ നിർത്തിവച്ചു.
അടിയന്തരാവസ്ഥക്കാലത്തെ നടപടിയോടു വിയോജിച്ചു വിധിയെഴുതിയ ജസ്റ്റിസ് എച്ച്.ആർ.ഖന്നയെ മറികടന്ന് അനുകൂല വിധിയെഴുതിയ ആളെ ഇന്ദിരാ ഗാന്ധി ചീഫ് ജസ്റ്റിസ് ആക്കിയതിനെക്കുറിച്ച് രാജ്നാഥ് സിങ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഇതിനു മറുപടിയായാണ് മഹുവ, ലോയയുടെ മരണത്തെക്കുറിച്ചു പരാമർശിച്ചത്. ഇതു സഭാരേഖകളിൽനിന്നു നീക്കി.
കേരളത്തിലെത്തുന്ന ബിജെപി നേതാക്കൾ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കൊപ്പം എപ്പോഴുമുണ്ടെന്നാണു പറയുന്നത്. ഭരണഘടനാ നിർമാണസഭയിൽ അംഗമായിരുന്ന ഫാ. ജെറോം ഡിസൂസ ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാരനായിരുന്നു. ഈ വിഭാഗത്തിനു പാർലമെന്റിലുണ്ടായിരുന്ന സംവരണ സീറ്റ് നരേന്ദ്ര മോദി സർക്കാരാണു ഇല്ലാതാക്കിയത്.
മതനിരപേക്ഷ ഇന്ത്യയെ സംബന്ധിച്ച ഏറ്റവും ദുഃഖകരമായ ദിവസം ബാബറി മസ്ജിദ് തകർത്ത 1992 ഡിസംബർ 6 ആണ്. ഇതേ വഴിയിലൂടെയാണു ഇപ്പോഴും സർക്കാർ സഞ്ചരിക്കുന്നത്. ഭരണഘടനാ ശിൽപികൾക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. ഈ സർക്കാർ അതെല്ലാം ഇല്ലാതാക്കുകയാണ്.
വ്യക്തിപരമായ പൈതൃകത്തെക്കുറിച്ചു നിങ്ങൾ വിഷമിക്കേണ്ടതില്ല. ദൈവത്തിൽനിന്നുള്ള നിർദേശങ്ങൾ നിങ്ങൾ സ്വീകരിക്കരുത്. നിങ്ങളുടെ സ്വകാര്യ കുടുംബച്ചടങ്ങ് ഒരു ഭരണാധികാരിക്കൊപ്പമുള്ള ടെലിവിഷൻ സർക്കസാക്കി മാറ്റരുത്. ഭരണഘടനയാണു നിങ്ങളുടെ ഏക ദൈവം. വീട്ടിൽ ദൈവങ്ങളുടെ സ്ഥാനത്ത് അതുണ്ടാകണം. ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നവർ ഒരു പൈതൃകവും അവശേഷിപ്പിക്കില്ല. നമ്മുടെ അടിസ്ഥാന പരമാധികാര അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നവരെ മാത്രമേ ഓർമിക്കൂ.
English Summary:
Loksabha: Heated debate erupts in Lok Sabha on the 75th anniversary of the Indian Constitution, with accusations flying between ruling and opposition parties over upholding constitutional values
mo-news-common-indianconstitution mo-legislature-loksabha 40oksopiu7f7i7uq42v99dodk2-list mo-politics-leaders-rajnathsingh 70hhje85t4n6bjhhtia4q0abue mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-priyankagandhi
Source link