ശിവഗിരി : മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനം 16ന്
ശിവഗിരി : തീർത്ഥാടനത്തിന് മുന്നോടിയായി ശിവഗിരിയിൽ മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി സമ്മേളനം . ഡിസംബർ 16 ന് രാവിലെ 10.30 ന് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.സ്വാമി സച്ചിദാനന്ദ ആമുഖ പ്രസംഗം നടത്തും. വർക്കല എസ്.എൻ.കോളേജ് മലയാളം വിഭാഗത്തിലെ ഡോ.സിനി, ആശാന്റെ ഗുരുദർശനത്തിൽ മുഖ്യ പ്രഭാഷണം നടത്തും.
21 ന് രാവിലെ 10 ന് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃസംഗമം സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. 22ന് ശ്രീനാരായണീയ സമൂഹ സമ്മേളനം. കൾച്ചുറി സമാജം നാഷണൽ പ്രസിഡന്റ് ജയ് നാരായൺ ചോക്സെ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണവും,സ്വാമി ഋതംഭരാനന്ദ മുഖ്യപ്രസംഗവും നിർവഹിക്കും.
കേരളത്തിലെ ഗുരുഭക്തജന സമൂഹത്തിന് തുല്യമായി തമിഴ്നാട്, കർണാടക, ആന്ധ്ര, ഗോവ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സമൂഹങ്ങളുടെ കൂട്ടായ്മയാണ് ഈ സമ്മേളനം. 25 ന് ശിവഗിരി മതമഹാപാഠശാല സമ്മേളനം മുൻ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.26 ന് പാരമ്പര്യ വൈദ്യസമ്മേളനവും സൗജന്യ ചികിത്സാ ക്യാമ്പും സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷനാവും. ഹരികഥാകാരനായിരുന്ന സത്യദേവൻ ഗുരുദേവന്റെ അനുഗ്രഹാശിസുകളോടെ ചണ്ഡാലഭിക്ഷുകി കഥാപ്രസംഗ രൂപത്തിൽ ആദ്യമായി അവതരിപ്പിച്ചതുമായി ബന്ധപ്പെടുത്തി 27 ന് കഥാപ്രസംഗ ശതാബ്ദി സമ്മേളനം നടക്കും. മുൻമന്ത്രി മുല്ലക്കര രത്നാകരനാണ് ഉദ്ഘാടകൻ.കഥാപ്രസംഗ കലാസമിതി സംസ്ഥാന കോ-ഓർഡിനേറ്റർ പ്രൊഫ.വി.ഹർഷകുമാർ അദ്ധ്യക്ഷത വഹിക്കും.
28 ന് നടക്കുന്ന സംവരണ സംരക്ഷണ നേതൃസംഗമം. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. പിന്നാക്ക സമുദായ വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി അദ്ധ്യക്ഷത വഹിക്കും. 29 ന് ഗുരുധർമ്മ പ്രചരണസഭാ സമ്മേളനം മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് മാതൃ-യുവജന സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിക്കും. സമ്മേളനങ്ങളോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടക്കും.
Source link