INDIA

കാനഡക്കാരുടെ വീസ അപേക്ഷ നിരസിക്കാൻ അധികാരമുണ്ടെന്ന് ഇന്ത്യ

കാനഡക്കാരുടെ വീസ അപേക്ഷ നിരസിക്കാൻ അധികാരമുണ്ടെന്ന് ഇന്ത്യ | മനോരമ ഓൺലൈൻ ന്യൂസ് – VISA application: Visa issuance is a sovereign right, emphasized the Indian Ministry of External Affairs (MEA) while responding to reports of visa denials to Canadians | India News Malayalam | Malayala Manorama Online News

കാനഡക്കാരുടെ വീസ അപേക്ഷ നിരസിക്കാൻ അധികാരമുണ്ടെന്ന് ഇന്ത്യ

മനോരമ ലേഖകൻ

Published: December 14 , 2024 02:16 AM IST

1 minute Read

കാനഡയിലെ മാധ്യമങ്ങൾ‌ അതിരുവിടുന്നുവെന്നും വിമർശനം

Representative Image. Image Credit: masterSergeant/istockphoto.com

ന്യൂഡൽഹി ∙ വീസ അനുവദിക്കൽ ഓരോ രാജ്യത്തിന്റെയും പരമാധികാരത്തിൽ ഉൾപ്പെടുന്നതാണെന്നും അഖണ്ഡതയ്ക്ക് എതിരു നിൽക്കുന്നവരുടെ അപേക്ഷ നിരസിക്കാൻ അധികാരമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാനഡയിൽനിന്നുള്ള വീസ അപേക്ഷകൾ പലതും ഇന്ത്യ നിരസിക്കുന്നുവെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ. 

ഇന്ത്യയുടെ പരമാധികാരത്തിൽ കടന്നുകയറുന്നതാണു കനേഡിയൻ മാധ്യമങ്ങളുടെ വാർത്തകളെന്നും ഇന്ത്യയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. കാനഡയിലെ ഇന്ത്യൻ വിദ്യാർഥികളുടെ കൊലപാതക വാർത്തകൾ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും വിഷയം ഹൈക്കമ്മിഷൻ തലത്തിൽ ഉയർത്തിയിട്ടുണ്ടെന്നും പറഞ്ഞു.

English Summary:
VISA application: Visa issuance is a sovereign right, emphasized the Indian Ministry of External Affairs (MEA) while responding to reports of visa denials to Canadians

mo-travel-visa mo-news-common-malayalamnews mo-news-world-countries-canada 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 2p43clv9no68e5csss01e48n9k


Source link

Related Articles

Back to top button