ബംഗാൾ മെഡിക്കൽ വിദ്യാർഥിനിയുടെ മരണം: മുൻ പ്രിൻസിപ്പലിന് ജാമ്യം | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | R.G. Kar Medical College | medical student suicide | Bengal medical student death | Sandeep Ghosh | CBI investigation | ragging case | medical college harassment | student suicide Bengal – Bengal Medical Student’s Death: Former principal granted bail |India News, Malayalam News | Manorama Online | Manorama News
ബംഗാൾ മെഡിക്കൽ വിദ്യാർഥിനിയുടെ മരണം: മുൻ പ്രിൻസിപ്പലിന് ജാമ്യം
മനോരമ ലേഖകൻ
Published: December 14 , 2024 02:16 AM IST
1 minute Read
ആർ.ജി. കാർ സർക്കാർ മെഡിക്കൽ കോളജിനു മുന്നിൽ നടക്കുന്ന പ്രതിഷേധത്തിൽ നിന്ന്. Image Credit: X/beatsinbrief
കൊൽക്കത്ത ∙ ബംഗാളിലെ ആർ.ജി.കാർ മെഡിക്കൽ കോളജിൽ പിജി മെഡിക്കൽ വിദ്യാർഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, താല പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് അഭിജിത് മണ്ഡൽ എന്നിവർക്ക് ജാമ്യം ലഭിച്ചു. 90 ദിവസം കഴിഞ്ഞിട്ടും കേസിൽ സിബിഐ കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സന്ദീപ് ഘോഷ് ഉൾപ്പെടെയുള്ളവർക്കെതിരെ നേരത്തേ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
English Summary:
Bengal Medical Student’s Death: Former principal granted bail
mo-news-common-malayalamnews 2hdftijah19oa04dsgk3jj61ho 40oksopiu7f7i7uq42v99dodk2-list mo-health-doctor mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-bail mo-news-national-states-westbengal
Source link