കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി

കോട്ടയം : കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത പ്രദേശമായും, 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നുള്ള പന്നിമാംസ വിതരണവും, വില്പനയും, പന്നിമാംസം, തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചു. രോഗം സ്ഥിരീകരിച്ച ഫാമിലെയും, ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ പന്നികളെയും കൊന്ന് സംസ്‌കരിക്കും. ഇതിന് ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി.


Source link
Exit mobile version