ചെങ്കോട്ട നൽകണമെന്ന് ബഹാദൂർ ഷായുടെ അവകാശികൾ; അപ്പീൽ തള്ളി
ചെങ്കോട്ട നൽകണമെന്ന് ബഹാദൂർ ഷായുടെ അവകാശികൾ; അപ്പീൽ തള്ളി | മനോരമ ഓൺലൈൻ ന്യൂസ് – Red Fort ownership: Delhi High Court dismissed petition by descendants of Bahadur Shah Zafar II seeking ownership or compensation, stating the claim was time-barred and lacked legal merit | India News Malayalam | Malayala Manorama Online News
ചെങ്കോട്ട നൽകണമെന്ന് ബഹാദൂർ ഷായുടെ അവകാശികൾ; അപ്പീൽ തള്ളി
മനോരമ ലേഖകൻ
Published: December 14 , 2024 02:16 AM IST
Updated: December 14, 2024 02:22 AM IST
1 minute Read
ചെങ്കോട്ട (ഫയൽ ചിത്രം)
ന്യൂഡൽഹി ∙ ചെങ്കോട്ടയ്ക്ക് ഉടമസ്ഥാവകാശം ഉന്നയിച്ച് മുഗൾ രാജാവായ ബഹാദുർ ഷാ സഫർ രണ്ടാമന്റെ പരമ്പരയിൽപ്പെട്ടവർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ബഹാദുർ ഷായുടെ ചെറുമകന്റെ മകന്റെ വിധവയായ സുൽത്താന ബീഗമാണ് 2021 ലെ സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹർജി നൽകിയത്. ബ്രിട്ടിഷ് സർക്കാർ അനധികൃതമായി രാജവംശത്തിൽ നിന്ന് ചെങ്കോട്ട ഏറ്റെടുത്തതാണെന്ന് കാട്ടി ഇവർ 2021 ൽ ഹർജി നൽകിയിരുന്നു.
എന്നാൽ ഏറ്റെടുത്തിട്ട് 150 വർഷത്തിനു ശേഷം ഇത്തരമൊരു ഹർജി നൽകുന്നതിൽ യുക്തിയില്ലെന്നു കാട്ടി കോടതി ഹർജി തള്ളി. വിധി വന്നു രണ്ടര വർഷത്തിനു ശേഷം ഹർജി നൽകിയത് പരിഗണിക്കാനാവില്ലെന്നു കാട്ടിയാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് തള്ളിയത്. ചെങ്കോട്ട തിരിച്ചു നൽകുകയോ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
English Summary:
Red Fort ownership: Delhi High Court dismissed petition by descendants of Bahadur Shah Zafar II seeking ownership or compensation, stating the claim was time-barred and lacked legal merit
4g22d39a97tvbdu6vct5sss6pu mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-judiciary-delhi-high-court mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-redfort
Source link